പാനൂര്‍ ബോംബ് സ്‌ഫോടനം; 3 പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: പാനൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. കുന്നോത്ത് പറമ്പ് സ്വദേശി കെ അതുല്‍, ചെണ്ടയാട് സ്വദേശി കെ കെ അരുണ്‍, ചെറുപറമ്പ് സ്വദേശി ഷെബില്‍ ലാല്‍ എന്നിവരാണ് അറസ്റ്റിലായത്. മൂവരും സ്‌ഫോടനം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് നാട്ടുകാര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ബോംബ് നിര്‍മ്മാണ സമയത്ത് പ്രദേശത്തുണ്ടായിരുന്ന മുഴുവന്‍ പേരെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സമീപത്തു നിന്ന് കഴിഞ്ഞ ദിവസം ബക്കറ്റില്‍ ഒളിപ്പിച്ച നിലയില്‍ ബോംബ് കണ്ടെത്തിയിരുന്നു.

സ്‌ഫോടനത്തിനുശേഷം ട്രെയിന്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ച ഒരാളെ പൊലീസ് പാലക്കാടു നിന്ന് കസ്റ്റഡിയിലെടുത്തിരുന്നു. കൈവേലിക്കര സ്വദേശി സായൂജിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്‌ഫോടനത്തില്‍ നിസാര പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന രണ്ടുപേരെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. ഇവര്‍ രണ്ടുപേരും സ്‌ഫോടനം നടക്കുമ്പോള്‍ വീടിന്റെ മുറ്റത്താണ് ഉണ്ടായിരുന്നത്. സ്‌ഫോടനത്തില്‍ ചില്ല് തെറിച്ചാണ് ഇവര്‍ക്ക് പരിക്കേറ്റത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്നലെ പുലര്‍ച്ചെ ഒരുമണിയോടെയാണ് പാനൂര്‍ മുളിയത്തോട് മാവുളള ചാലില്‍ ബോംബ് നിര്‍മ്മാണത്തിനിടെ ഉഗ്ര സ്‌ഫോടനമുണ്ടായത്. നിര്‍മ്മാണത്തിലിരുന്ന വീടിന്റെ ടെറസില്‍ ബോംബ് നിര്‍മ്മിച്ച കാടിന്റവിട ഷെറില്‍ ആണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ വലിയപറമ്പത്ത് വിനീഷ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. പരിക്കേറ്റ മറ്റ് രണ്ടുപേര്‍ തലശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More