'പാനൂരില്‍ കുട്ടികള്‍ നിന്നത് പൊരിവെയിലത്തല്ല, തണലത്തായിരുന്നു കേട്ടോ'- മുഖ്യമന്ത്രി പിണറായി വിജയന്‍

വയനാട്: കണ്ണൂര്‍ പാനൂരില്‍ നവകേരള സദസിന് അഭിവാദ്യമര്‍പ്പിക്കാനായി കുട്ടികളെ പൊരിവെയിലത്ത് നിര്‍ത്തിയ സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കുട്ടികള്‍ നിന്നത് തണലത്തായിരുന്നെന്നും അവര്‍ തനിക്കുനേരെ സന്തോഷത്തോടെ കൈ വീശിയിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. കല്‍പ്പറ്റയില്‍ മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

'കുട്ടികള്‍ നിന്നത് നല്ല തണലത്താണ് കേട്ടോ. അവര് പൊരിവെയിലത്തൊന്നുമായിരുന്നില്ല. ഞാനാ കുട്ടികളെ കണ്ടതാണ്. അവര് നല്ല സന്തോഷത്തോടെ കയ്യൊക്കെ വീശിയിരുന്നു. ഞാനും അവരോട് കൈ വീശി. പക്ഷെ കുട്ടികളെ സ്‌കൂളില്‍ നിന്ന് ഒരു പ്രത്യേക സമയത്ത് ഇറക്കിനിര്‍ത്തുന്നത് ഗുണകരമായിട്ടുളള കാര്യമല്ല. അത് ആ നിലയ്ക്ക് ആവര്‍ത്തിക്കണമെന്നില്ല'- മുഖ്യമന്ത്രി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പാനൂരിനടുത്ത് ചമ്പാട്ടാണ് മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്യാനായി എല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ വഴിയില്‍ നിര്‍ത്തിയത്. കുട്ടികള്‍ വെയിലത്തുനിന്ന് മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 'അഭിവാദ്യങ്ങള്‍, അഭിവാദ്യങ്ങള്‍ മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങള്‍... കേരളാ സര്‍ക്കാരിന് അഭിവാദ്യങ്ങള്‍' എന്നാണ് കുട്ടികള്‍ വിളിച്ചത്. അധ്യാപകര്‍ മുദ്രാവാക്യം വിളിച്ചുകൊടുക്കുന്നതും ദൃശ്യങ്ങളില്‍ കാണാമായിരുന്നു. 

ഇതേക്കുറിച്ച് മുഖ്യമന്ത്രി നേരത്തെ നവകേരളാ സദസിന്റെ വേദിയില്‍ സംസാരിച്ചിരുന്നു. 'നവകേരള സദസിന്റെ ഭാഗമായി ഞങ്ങളീ ബസ്സിലിങ്ങനെ സഞ്ചരിക്കുമ്പോള്‍, ഒരു കളളവുമില്ലാത്തവരാണല്ലോ ഇളം മനസ്... കുഞ്ഞുങ്ങള്‍. അവരല്ലേ ചാടിവന്ന് ബസ്സിനുനേരേ കൈവീശുന്നത്. റോഡ് സൈഡില്‍ കൂടി നില്‍ക്കുന്നത്. എന്താണ് അത് വ്യക്തമാക്കുന്നത്'- എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More