വീണുകിടക്കുന്ന കുട്ടിയെ കണ്ടാല്‍ വാരിയെടുക്കുന്നതാണ് മലയാളികളുടെ സാമൂഹ്യബോധം- എം വി ജയരാജന്‍

കണ്ണൂര്‍: കാറില്‍ ചാരിനിന്നതിന്റെ പേരില്‍ ആറുവയസുകാരനെ ചവിട്ടി വീഴ്ത്തിയത് മനുഷ്യത്വം മരവിച്ച ക്രൂരതയാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. ഒരിടത്ത് വീണുകിടക്കുന്ന കുട്ടിയെ കണ്ടാല്‍ വാരിയെടുക്കുന്നതാണ് മലയാളികളുടെ സാമൂഹ്യബോധം. എന്നാല്‍ ചിലര്‍ മറ്റുളളവരെ വേദനിപ്പിക്കുന്നതിലാണ് ആനന്ദം കണ്ടെത്തുന്നത് എന്ന് എം വി ജയരാജന്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

'ജാതിയോ മതമോ ഭാഷയോ എന്തുമാവട്ടെ, മനുഷ്യത്വമാണ് നാട് ഉയര്‍ത്തിപ്പിടിച്ചത്. അത് വിലയ്ക്കുവാങ്ങാന്‍ കഴിയുന്നതല്ല. മനസില്‍നിന്ന് ഉയര്‍ന്നുവരേണ്ടതാണ്. ഇത്തരം ചെയ്തികള്‍ക്കെതിരെ നാടാകെ പ്രതിഷേധമുയരണം'- എംവി ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഇന്നലെ രാത്രി എട്ടരയോടെ തലശേരി പഴയ ബസ് സ്റ്റാന്‍ഡിനു സമീപം മണവാട്ടി ജംഗ്ഷനിലാണ് സംഭവം നടന്നത്. ശിഹ്ഷാദ് കാര്‍ നിര്‍ത്തി അടുത്തുളള ടെക്‌സ്റ്റൈല്‍സിലേക്ക് പോയ സമയത്താണ് ഗണേശ് എന്ന ആറുവയസുകാരന്‍ കൗതുകത്തിന് കാറിന് സമീപമെത്തുകയും കാറില്‍ ചാരി നില്‍ക്കുകയും ചെയ്തത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇത് കണ്ട് എത്തിയ ശിഹ്ഷാദ് കുട്ടിയെ ചവിട്ടിത്തെറിപ്പിക്കുകയായിരുന്നു. ചവിട്ടേറ്റ കുട്ടി നിലവിളിച്ചു. തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന ആളുകള്‍ ഓടിക്കൂടി യുവാവിനെ പിടിച്ചുനിര്‍ത്തുകയുമായിരുന്നു. പൊലീസ് ഇയാളെ സ്റ്റേഷനില്‍ കൊണ്ടുപോയെങ്കിലും അപ്പോള്‍ കേസെടുക്കാന്‍ തയാറായില്ല. സംഭവം വാര്‍ത്തയായതോടെ യുവാവിനെ രാവിലെ കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരെ വധശ്രമമുള്‍പ്പെടെയുളള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More