തലശേരിയിൽ കുട്ടിയെ ചവിട്ടിയ സംഭവം; പ്രതിയുടെ ലൈസന്‍സ് റദ്ദാക്കും

കണ്ണൂര്‍: കാറില്‍ ചാരിനിന്നതിന് ആറുവയസുകാരനെ ചവിട്ടിത്തെറിപ്പിച്ച തലശേരി സ്വദേശി മുഹമ്മദ് ശിഹ്ഷാദിന്റെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കും. എന്‍ഫോഴ്‌മെന്റ് ആര്‍ടിഒ എ.സി ഷീബയാണ് ശിഹ്ഷാദിന് നോട്ടീസയച്ചത്. ലൈസന്‍സ് റദ്ദാക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ നേരിട്ട് ഹാജരായി ബോധിപ്പിക്കണമെന്നാണ് നോട്ടീസില്‍ പറയുന്നത്. ഇന്നലെ തലശേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. നവംബര്‍ മൂന്നിന് രാത്രി എട്ടരയോടെ തലശേരി പഴയ ബസ് സ്റ്റാന്‍ഡിനു സമീപമാണ് സംഭവം നടന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തന്റെ കാറില്‍ ചാരി നിന്നതിന് രാജസ്ഥാന്‍ സ്വദേശികളുടെ ആറുവയസുകാരനായ ഗണേശ് എന്ന കുഞ്ഞിനെ ശിഹ്ഷാദ് ചവിട്ടിത്തെറിപ്പിക്കുകയായിരുന്നു. കുട്ടിയെ ചവിട്ടുന്നതുകണ്ട നാട്ടുകാര്‍ ഇടപെട്ട് യുവാവിനെ പൊലീസില്‍ ഏല്‍പ്പിച്ചു. എന്നാല്‍ അന്നുരാത്രി തന്നെ യുവാവിനെ പൊലീസ് പറഞ്ഞയച്ചു. സംഭവം വാര്‍ത്തയായതോടെയാണ്  പൊലീസ് ഇയാളെ വീണ്ടും കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തത്. ശിഹ്ഷാദ് നരഹത്യാ ശ്രമം നടത്തിയെന്നാണ് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 

അതേസമയം, മര്‍ദ്ദനമേറ്റ ആറുവയസുകാരന്‍ തലശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കുഞ്ഞിന്റെ വാരിയെല്ലില്‍ ചതവുണ്ട്. ഇളകാതിരിക്കാന്‍ കയ്യില്‍ സ്ട്രിംഗ് ഇട്ടിട്ടുണ്ട്. രണ്ടുദിവസം കൂടി ആശുപത്രിയില്‍ തുടരാനാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More