ആദിവാസി യുവതികള്‍ക്കായുളള തയ്യല്‍ പരിശീലന കേന്ദ്രത്തില്‍ തട്ടിപ്പ്; പ്രതി വിഷ്ണുപ്രിയ അറസ്റ്റില്‍

പാലക്കാട്: മുതലമടയില്‍ ആദിവാസി സ്ത്രീകള്‍ക്ക് തയ്യല്‍ പരിശീലന കേന്ദ്രത്തിനായി സര്‍ക്കാര്‍ അനുവദിച്ച ഫണ്ടില്‍ തട്ടിപ്പുനടത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. അപ്‌സര ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് എംഡി വിഷ്ണുപ്രിയയാണ് അറസ്റ്റിലായത്. ചിറ്റൂര്‍ ഡി വൈ എസ് പിയുടെ നേതൃത്വത്തിലുളള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. വഞ്ചനാക്കുറ്റം, ഭീഷണിപ്പെടുത്തല്‍, ജാതിപ്പേര് പറഞ്ഞ് അപമാനിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. തയ്യല്‍ പരിശീലന കേന്ദ്രത്തിനായി സര്‍ക്കാര്‍ അനുവദിച്ച രണ്ടുകോടി രൂപയോളം തട്ടിയെന്നാണ് വിഷ്ണുപ്രിയക്കെതിരായ കുറ്റപത്രത്തില്‍ പറയുന്നത്. മുതലമട തയ്യല്‍ പരിശീലന കേന്ദ്രത്തിലെ ആദിവാസി യുവതികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തിരുവനന്തപുരം മടയടിയിലേയും പാലക്കാട് മുതലമടയിലേയും അപ്‌സര തയ്യല്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടുകളിലാണ് തട്ടിപ്പുനടന്നത്. സര്‍ക്കാര്‍ അനുവദിച്ച രൂപയില്‍ 25 ശതമാനം പോലും തയ്യല്‍മെഷീനുകള്‍ക്കായി ചെലവഴിച്ചിട്ടില്ലെന്നും വാങ്ങിയ തയ്യല്‍മെഷീനുകളില്‍ ഭൂരിഭാഗവും കേടാണെന്നും പരിശോധനയില്‍ വിജിലന്‍സ് കണ്ടെത്തിയിരുന്നു. തിരുവനന്തപുരത്തെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 50 വനിതകള്‍ക്കായി പതിനാല് തയ്യല്‍ മെഷീനുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. അതില്‍ പലതും ഉപയോഗ ശൂന്യമായിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ടിലെ അധ്യാപകരുടെ ശമ്പളത്തിന്റെ കാര്യത്തിലും തട്ടിപ്പുനടന്നതായാണ് കണ്ടെത്തല്‍. ഫണ്ട് തട്ടിപ്പ് പരാതി അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നതായും വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തി.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More