ജന്മദിനം ആഘോഷിക്കാം; ആചാരങ്ങളും അനുഷ്ടാനങ്ങളും പാലിക്കുന്നതില്‍ തെറ്റില്ല- ഡോ. ഖൈസ് മുഹമദ് അല്‍ ഷെയ്ഖ്‌

റിയാദ്: ഒരു വ്യക്തി ജന്മദിനമടക്കമുള്ള ആഹ്ളാദമുഹൂര്‍ത്തങ്ങള്‍ ആഘോഷിക്കുന്നതില്‍ യാതൊരുവിധ തെറ്റുമില്ലെന്ന് സൌദി അറേബ്യയിലെ ഉന്നത ഇസ്ലാമിക പണ്ഡിതസഭാംഗമായിരുന്ന ഡോ. ഖൈസ് മുഹമദ് അല്‍ ഷെയ്ഖ്‌ പറഞ്ഞു. ഇത്തരം കാര്യങ്ങളെ കാണേണ്ടത് മതഗ്രന്ഥത്തിന്‍റെ അടിസ്ഥാനത്തിലല്ല, മറിച്ച് ആചാരങ്ങളുടെയും അനുഷ്ടാനങ്ങളുടെയും അടിസ്ഥാനത്തിലാണ്. മതപരമായ വിലക്കുകളുടെ ഗണത്തില്‍ ഇത്തരം കാര്യങ്ങളെ കൂട്ടിക്കുഴയ്ക്കരുത്. ഒരിക്കലും മതഗ്രന്ഥം ഇത്തരം വ്യക്തിപമായ ആഘോഷങ്ങളെ വിലക്കിയിട്ടില്ല- ഡോ. ഖൈസ് മുഹമദ് അല്‍ ഷെയ്ഖ്‌ പറഞ്ഞു. 

കുട്ടികളുടെ പരീക്ഷാവിജയങ്ങള്‍, ജന്മദിനം, അല്ലെങ്കില്‍ മറ്റുതരത്തിലുള്ള ആഹ്ളാദങ്ങള്‍ എന്നിവ ആഘോഷിക്കാന്‍ മതഗ്രന്ഥങ്ങള്‍ എന്തുപറയുന്നു എന്ന് നോക്കേണ്ടതില്ല. അത്തരം കാര്യങ്ങള്‍ നമ്മുടെ പാരമ്പര്യത്തില്‍ നിന്നും ചര്യകളില്‍ നിന്നും ഉരുവംകൊണ്ടതാണ്. മതഗ്രന്ഥം നിർബന്ധമായി നടത്തിയ വിലക്കുകളുടെ കൂട്ടത്തില്‍ അതിനെ കാണേണ്ടതില്ല. എന്നാല്‍ നിലവില്‍ നടത്തിക്കൊണ്ടിരിക്കുന്ന ആരാധനക്രമത്തില്‍ എന്തെങ്കിലും ഒന്ന് അധികമായി കൊണ്ടുവരുന്നത് വിശുദ്ധ ഖുറാന്‍ പ്രകാരവും നബിചര്യപ്രകാരവും അംഗീകരിക്കാനാവില്ല എന്ന് പണ്ഡിതസഭ വ്യക്തമാക്കിയിട്ടുണ്ട് എന്നും ഡോ. ഖൈസ് മുഹമദ് അല്‍ ഷെയ്ഖ്‌ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക   

നിലവില്‍ അഞ്ചു നേരമാണ് നിസ്കാരം. എന്നാല്‍ നബിചര്യയും ഖുറാനും മറികടന്നുകൊണ്ട് അത് ആറുനേരമാക്കാന്‍ നമുക്ക് അനുവാദമില്ല. അത്തരം അടിസ്ഥാനപരമായ കാര്യങ്ങളില്‍ ഉള്‍പ്പെടുന്നതല്ല ജന്മദിനമടക്കമുള്ള ആഘോഷങ്ങള്‍- സൌദി അറേബ്യയിലെ ഉന്നത ഇസ്ലാമിക പണ്ഡിത കൌണ്‍സില്‍ മുന്‍ അംഗവും പ്രമുഖ ഇസ്ലാമിക പണ്ഡിതനുമായ ഡോ. ഖൈസ് മുഹമദ് അല്‍ ഷെയ്ഖ്‌ കൂട്ടിച്ചേര്‍ത്തു.

Contact the author

International Desk

Recent Posts

Web Desk 1 week ago
Gulf

ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഖത്തര്‍

More
More
Web Desk 5 months ago
Gulf

മോശം കാലാവസ്ഥ; വീടിന് പുറത്തിറങ്ങുന്നവരെ ജയിലിലടക്കുമെന്ന് യു എ ഇ

More
More
Gulf

പൊതുസ്ഥലത്ത് ശബ്ദമുയര്‍ത്തരുത്, മാന്യമായി വസ്ത്രം ധരിക്കണം - കര്‍ശന നിര്‍ദ്ദേശവുമായി സൗദി

More
More
Web Desk 6 months ago
Gulf

സൗദി അറേബ്യയില്‍ 8000 വര്‍ഷം പഴക്കമുളള ചരിത്രാവശിഷ്ടങ്ങള്‍ കണ്ടെത്തി

More
More
Gulf Desk 9 months ago
Gulf

റംസാന്‍; നൂറ് കോടി ഭക്ഷണപ്പൊതികള്‍ വിതരണംചെയ്യാന്‍ കാംപെയ്‌നുമായി യുഎഇ

More
More
Gulf Desk 10 months ago
Gulf

ഒറ്റ ദിവസം ഐഎസ് ഭീകരരടക്കം 81 പേരുടെ വധശിക്ഷ നടപ്പിലാക്കി സൗദി അറേബ്യ

More
More