കടലില്‍ പോയ അരക്കോടിയുടെ റോളക്സ് വാച്ച് മണിക്കൂറിനുള്ളില്‍ മുങ്ങിയെടുത്ത് ദുബായ് പോലീസ്

കടലിൽ വീണ അരക്കോടി രൂപ വില വരുന്ന റോളക്സ് വാച്ച് 30 മിനിറ്റിനുള്ളിൽ മുങ്ങിയെടുത്ത് ദുബായ് പോലീസ്. പാം ജുമൈറയില്‍ ഉല്ലാസ ബോട്ടില്‍ ആനന്ദിക്കുകയായിരുന്ന ഹമീദ് ഫഹദ് അലമേരി എന്ന യു.എ.ഇ പൗരന്‍റെ 250,000 ദിർഹം (ഏകദേശം 56 ലക്ഷം രൂപ) വിലമതിക്കുന്ന വാച്ചാണ് കടലില്‍ വീണത്. തന്‍റെ സുഹൃത്തുക്കളില്‍ ഒരാള്‍ ഒരു കൌതുകത്തിന് വാച്ചെടുത്തു കെട്ടി നീന്താനായി കടലില്‍ ചാടിയതായിരുന്നു. അതിനിടെ കയ്യില്‍നിന്നും പൊട്ടി അത് ആഴങ്ങളിലേക്ക് പോയി എന്നാണ് ഖലീജ് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ അലമേരി പറഞ്ഞത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മുങ്ങിയെടുക്കാന്‍ കഴിയാത്തവിധം ആഴത്തിലേക്ക് വാച് പതിച്ചതിനാല്‍ ഒട്ടും ആലോചിച്ചു നില്‍ക്കാതെ ദുബായ് പോലീസിന്‍റെ സഹായം തേടുകയായിരുന്നു അലമേരി. അര മണിക്കൂറിനകം ദുബായ് പോലീസിന്റെ മുങ്ങല്‍ വിദഗ്ധരുടെ സംഘം സ്ഥലത്തെത്തി. 30 മിനിറ്റിനുള്ളില്‍ അവര്‍ അത് കടലിനടിയിൽനിന്ന് കണ്ടെത്തുകയും മുങ്ങിയെടുക്കുകയും ചെയ്തു. വാച്ചുമായി എത്തിയ പോലീസ് സംഘത്തെ നിറഞ്ഞ കയ്യടിയോടെയാണ് ഹമീദും കൂട്ടുകാരും ചേർന്ന് വരവേറ്റത്.

ഇതാദ്യമായല്ല ദുബായ് പോലീസ് വിലപിടിപ്പുള്ള ഇത്തരം വസ്തുക്കൾ കണ്ടെടുത്ത് ഉടമകൾക്ക് കൈമാറുന്നത്. ഈ വർഷം ജനുവരിയിൽ സമാന സാഹചര്യത്തില്‍ ഒരു ടൂറിസ്റ്റിനു നഷ്ടപ്പെട്ട 25 ലക്ഷം വിലയുള്ള ആഡംബര വാച്ചും പൊലീസ് മുങ്ങിയെടുത്ത് തിരികെ നല്‍കിയിരുന്നു.

Contact the author

National Desk

Recent Posts

News Desk 4 months ago
Gulf

വിദേശ ജയിലുകളില്‍ 8,330 ഇന്ത്യൻ തടവുകാര്‍; ഭൂരിഭാഗം പേരും ഗള്‍ഫ് രാജ്യങ്ങളില്‍

More
More
Web Desk 8 months ago
Gulf

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയാല്‍ ഒന്നേകാല്‍ കോടി രൂപ പിഴ

More
More
Gulf

ബാല്‍ക്കണിയില്‍ തുണി ഉണക്കാനിടരുത്; മുന്നറിയിപ്പുമായി ഒമാന്‍

More
More
Web Desk 10 months ago
Gulf

ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഖത്തര്‍

More
More
Web Desk 1 year ago
Gulf

മോശം കാലാവസ്ഥ; വീടിന് പുറത്തിറങ്ങുന്നവരെ ജയിലിലടക്കുമെന്ന് യു എ ഇ

More
More
Gulf

പൊതുസ്ഥലത്ത് ശബ്ദമുയര്‍ത്തരുത്, മാന്യമായി വസ്ത്രം ധരിക്കണം - കര്‍ശന നിര്‍ദ്ദേശവുമായി സൗദി

More
More