ബാല്‍ക്കണിയില്‍ തുണി ഉണക്കാനിടരുത്; മുന്നറിയിപ്പുമായി ഒമാന്‍

മസ്ക്കറ്റ്: ബാല്‍ക്കണിയില്‍ തുണി ഉണങ്ങാന്‍ ഇടരുതെന്ന കര്‍ശന നിര്‍ദ്ദേശവുമായി മസ്ക്കറ്റ് നഗരസഭ. നിര്‍ദ്ദേശം ലംഘിച്ചാല്‍ മുനിസിപ്പല്‍ നിയമമനുസരിച്ച് നിയമലംഘനമായി കണക്കാക്കുമെന്നും 50 റിയാല്‍ മുതല്‍ 5000 റിയാല്‍ വരെ പിഴയോ ഒരു ദിവസം മുതല്‍ ആറ് മാസം വരെ തടവോ അല്ലെങ്കില്‍ ഇവ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കുമെന്നുമെന്നും നഗരസഭ അറിയിച്ചു. ബാല്‍ക്കണിയില്‍ തുണി ഉണങ്ങാന്‍ ഇടുന്നത് നഗരത്തിന്‍റെ സൗന്ദര്യത്തെ ഇല്ലാതാക്കുന്നതിനോടൊപ്പം അപകടങ്ങള്‍ കൂടാന്‍ കാരണമാകുമെന്നും ഉത്തരവില്‍ പറയുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പൊതുസ്ഥലങ്ങളോട് ചേര്‍ന്ന് താമസിക്കുന്നവര്‍ക്കാണ് മുന്നറിയിപ്പ് ബാധകമാവുക. കുവൈത്തിലെ മുനിസിപ്പല്‍ നിയമപ്രകാരം പബ്ലിക് റോഡുകള്‍ക്ക് അഭിമുഖമായുള്ള റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങളുടെ ബാല്‍ക്കണികളില്‍ തുണികള്‍ ഉണക്കാനിടുന്നത് സംബന്ധിച്ച് പ്രത്യേക നിബന്ധനകളുണ്ട്. മറയുള്ള ബാല്‍ക്കണിയില്‍ വസ്ത്രങ്ങള്‍ ഉണക്കുന്നത് കുറ്റകരമായി കാണില്ലെന്നും നഗരസഭ അധികൃതര്‍ അറിയിച്ചു. അതേസമയം ബാല്‍ക്കണികള്‍ കവര്‍ ചെയ്യാനായി ലോഹ വസ്‍തുക്കള്‍ ഉപയോഗിക്കരുതെന്നും നഗരസഭ പുറത്തുവിട്ട ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

Contact the author

International Desk

Recent Posts

News Desk 2 months ago
Gulf

വിദേശ ജയിലുകളില്‍ 8,330 ഇന്ത്യൻ തടവുകാര്‍; ഭൂരിഭാഗം പേരും ഗള്‍ഫ് രാജ്യങ്ങളില്‍

More
More
National Desk 2 months ago
Gulf

കടലില്‍ പോയ അരക്കോടിയുടെ റോളക്സ് വാച്ച് മണിക്കൂറിനുള്ളില്‍ മുങ്ങിയെടുത്ത് ദുബായ് പോലീസ്

More
More
Web Desk 6 months ago
Gulf

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയാല്‍ ഒന്നേകാല്‍ കോടി രൂപ പിഴ

More
More
Web Desk 8 months ago
Gulf

ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഖത്തര്‍

More
More
Web Desk 1 year ago
Gulf

മോശം കാലാവസ്ഥ; വീടിന് പുറത്തിറങ്ങുന്നവരെ ജയിലിലടക്കുമെന്ന് യു എ ഇ

More
More
Gulf

പൊതുസ്ഥലത്ത് ശബ്ദമുയര്‍ത്തരുത്, മാന്യമായി വസ്ത്രം ധരിക്കണം - കര്‍ശന നിര്‍ദ്ദേശവുമായി സൗദി

More
More