ഭക്ഷണം, വസ്ത്രം, ആഘോഷം കേന്ദ്രീകരിച്ച് സംഘപരിവാര്‍ ധ്രുവീകരണം നടത്തുന്നു- 13 പാര്‍ട്ടികളുടെ സംയുക്ത പ്രസ്താവന

ഡല്‍ഹി: രാജ്യത്ത് നിലനില്‍ക്കുന്ന ബിജെപി ഭരണത്തിന്റെ സൌകര്യത്തില്‍ വ്യത്യസ്ത വിഭാഗങ്ങളുടെ ഭക്ഷണം, വസ്ത്രം, ആഘോഷങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് വര്‍ഗീയ ധ്രുവീകരണം നടത്തുന്ന സംഘപരിവാര്‍ നടപടിയില്‍ ഉത്കണ്ഠ രേഖപ്പെടുത്തിക്കൊണ്ട് 13 രാഷ്ട്രീയ പാര്‍ട്ടികളുടെ സംയുക്ത പ്രസ്താവന. സംഘപരിവാര്‍ സംഘടനകള്‍ വിശ്വാസത്തിന്റെയും ആഘോഷങ്ങളുടെയും ഭക്ഷണത്തിന്റെയും വേഷത്തിന്റെയും പേരില്‍ സമൂഹത്തില്‍ ധ്രുവീകരണവും സ്പര്‍ധയും സൃഷ്ടിക്കുകയാണെന്നും ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൌനം പാലിക്കുകയാണ് എന്നും ദേശീയതലത്തിലുള്ള പ്രബല പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. 

കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് അധ്യക്ഷ സോണിയാ ഗാന്ധിയും സി പി എമ്മിനുവേണ്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും എന്‍ സി പിക്ക് വേണ്ടി  അധ്യക്ഷന്‍ ശരദ് പവാറുമാണ് പ്രസ്താവനയില്‍ ഒപ്പുവെച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി, ഡി.എം.കെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫാറൂഖ് അബ്ദുള്ള, ആര്‍ ജെ ഡി നേതാവും ബീഹാര്‍ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ്, ജെ.എം.എം അധ്യക്ഷന്‍ ഹേമന്ത് സോറന്‍, മുസ്ലീം ലീഗ് ദേശീയ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ആര്‍.എസ്.പി സെക്രട്ടറി മനോജ് ഭട്ടാചാര്യ, എ ഐ എഫ്  ബിയുടെ ദേബബ്രത ബിശ്വാസ്, സി പി ഐ എം എല്‍ ലിബറേഷന്‍ ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ എന്നിവടങ്ങിയ സംയുക്ത പാര്‍ട്ടി നേതാക്കളും കേന്ദ്ര സര്‍ക്കാരിനും സംഘപരിവാറിനുമെതിരായ പ്രസ്താവനയില്‍ ഒപ്പുവെച്ചു. 

രാജ്യത്ത് വര്‍ഗീയ ധ്രുവീകരണം മുന്നില്‍ കണ്ടുകൊണ്ട് വിദ്വേഷ പ്രസംഗങ്ങള്‍ വര്‍ദ്ധിക്കുകയാണ്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടാകുന്നില്ല. പല സംസ്ഥാനങ്ങളിലും ഇത്തരം വിദ്വേഷ പ്രസ്താവനക്ക് പിന്നാലെയാണ് വലിയതോതിലുള്ള ആക്രമണങ്ങള്‍ അഴിച്ചുവിട്ടത്. സംഘര്‍ഷങ്ങളുണ്ടാകുന്ന സ്ഥലങ്ങളില്‍ ഹീനമായ പല പദ്ധതികളും ആസൂത്രണം ചെയ്തതായി കാണാം.  ഇത്തരം ഹീനപ്രവര്‍ത്തികളുടെ ഭാഗമാണ് വിദ്വേഷ പ്രസ്താവനകള്‍ എന്നും ഇതിനെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളണമെന്നും സംയുക്ത പ്രസ്താവന കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 

Contact the author

Web Desk

Recent Posts

National Desk 15 hours ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 22 hours ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More