കോഴിക്കോട്: ഏഴ് മാസങ്ങള്‍ക്ക് മുന്‍പ് വ്യാപാരിയെ ആക്രമിച്ച് സ്വര്‍ണ്ണക്കവര്‍ച്ച നടത്തിയ പ്രതികളെ കോഴിക്കോട് കസബ പൊലീസ് പിടികൂടി. കവര്‍ച്ച നടത്തിയ റോഷന്, ധനേഷ്, സുജനേഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റുചെയ്തത്. ബംഗാളിയായ സ്വര്‍ണ്ണവ്യാപാരിയെ ആക്രമിച്ച് ഒന്നേകാല്‍ കിലോഗ്രാം സ്വര്‍ണ്ണം കവര്‍ന്നു എന്നതാണ് കേസ്. കഴിഞ്ഞ വർഷം സെപ്റ്റംബര്‍ 20 നാണ് സംഭവം നടന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
കോഴിക്കോട് റെയില്‍വെ സ്റ്റേഷന് ലിങ്ക് റോഡിനടുത്തുള്ള കമ്മത്തി ലൈനില്‍ നിന്ന് മാങ്കാവിലേക്ക് സ്വർണവുമായി പോകുന്നതിനിടെയാണ് പ്രതികള്‍ വ്യാപാരിയായ റംസാന് അലിയില്‍ നിന്ന് സ്വര്‍ണ്ണം തട്ടിയെടുത്തത്. കണ്ടംകുളം ജൂബിലി ഹാളിനു സമീപം വെച്ച് ബൈക്കിലെത്തിയ പ്രതികള്‍ വ്യാപാരിയെ ആക്രമിക്കുകയായിരുന്നു. ഈ കേസില്‍ ഇതിനകം നിരവധി പേരെ അറസ്റ്റുചെയ്തിട്ടുണ്ട്.