മുന്നണിമാറ്റത്തെക്കുറിച്ച് ലീഗ് ചര്‍ച്ച ചെയ്തിട്ടില്ല- പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: മുന്നണിമാറ്റത്തെക്കുറിച്ച് മുസ്ലീം ലീഗ് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് പ്രതിപക്ഷ ഉപനേതാവും മുസ്ലീം ലീഗ് നേതാവുമായ പി കെ കുഞ്ഞാലിക്കുട്ടി. മുസ്ലീം ലീഗ് ശക്തമായി ഒരു മുന്നണിയുടെ ഭാഗമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്നും അത്തരം കാര്യങ്ങളെക്കുറിച്ച് ചിന്തിക്കേണ്ട സാഹചര്യം നിലവിലില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോണ്‍ഗ്രസിനെ തളളിപ്പറയുകയാണെങ്കില്‍ മുസ്ലീം ലീഗിനെ സി പി എം സ്വീകരിക്കുമെന്ന എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'ഇ പി ജയരാജന്‍ പൊതുവായി പറഞ്ഞതാണ് എന്നാണ് തോന്നുന്നത്. ഞങ്ങള്‍ അതേപ്പറ്റി ചര്‍ച്ച ചെയ്യേണ്ട സാഹചര്യം നിലവിലില്ല. സി പി എം ഈ വിഷയം ചര്‍ച്ച ചെയ്തതായും കരുതുന്നില്ല. നില്‍ക്കുന്നിടത്ത് ഉറച്ചുനില്‍ക്കുന്ന പാര്‍ട്ടി എന്ന നിലയ്ക്ക് മുന്നണിമാറ്റത്തെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ല. പക്ഷേ രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ എല്ലാ പാര്‍ട്ടികളും ഒരുമിച്ച് നില്‍ക്കേണ്ട ചില സാഹചര്യങ്ങളുണ്ട്. ഭൂരിപക്ഷ സമുദായത്തിനിടയില്‍ വര്‍ഗീയത വളര്‍ത്തി എല്ലാ കാര്യങ്ങളെയും വിഭാഗീയവും വര്‍ഗീയവുമായി ചിത്രീകരിച്ച് ഇടംപിടിക്കാന്‍ നോക്കുന്ന ഒരു ശക്തി. ന്യൂനപക്ഷങ്ങള്‍ക്കിടയിലും അത്തരത്തില്‍ പോകണമെന്ന് പറയുന്ന മറ്റൊരു കൂട്ടര്‍. അത്തരക്കാര്‍ക്കെതിരെ ക്യാംപെയ്ന്‍ ചെയ്യലാണ് പരമ്പരാഗതമായിതന്നെ മുസ്ലീം ലീഗിന്റെ ശൈലി'-പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഇ പി ജയരാജന്റെ പരാമര്‍ശത്തിനെതിരെ മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാമും രംഗത്തെത്തി. മുന്നണി മാറ്റം ലീഗിന്റെ അജണ്ടയിലില്ലെന്ന് പലകുറി വ്യക്തമാക്കിയതാണ്. എന്നിട്ടും ഇടയ്ക്കിടെ ലീഗിന് ക്ഷണക്കത്തയക്കുന്നവര്‍ വെറുതെ സ്റ്റാംപിന്റെ പണം കളയണോ എന്നാണ് പി എം എ സലാം ചോദിക്കുന്നത്.

കോണ്‍ഗ്രസിനെ തള്ളിപ്പറയുകയാണെങ്കില്‍ മുസ്ലിം ലീഗിനെ സിപിഎം സ്വീകരിക്കും. എല്‍ ഡി എഫിന്‍റെ വാതില്‍ ആര്‍ക്കുമുന്നിലും അടക്കില്ല. മുന്നണിയെ ശക്തിപ്പെടുത്താനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ആ നയത്തിന്‍റെ ഭാഗമായാണ് ഓരോ കാര്യങ്ങളും ചെയ്യുന്നത്. പ്രതീക്ഷിക്കാത്ത പല ആളുകളും പാര്‍ട്ടിയിലേക്ക് വരും എന്നാണ് ഇ പി ജയരാജന്‍ പറഞ്ഞത്.

Contact the author

Web Desk

Recent Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 3 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 3 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 4 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 5 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More