മലപ്പുറത്ത് യുവതികളെ ആക്രമിച്ച സംഭവം; മുന്‍‌കൂര്‍ ജാമ്യം തേടി പ്രതി ഹൈക്കോടതിയില്‍

കൊച്ചി: അപകടകരമായ വിധത്തില്‍ വാഹനം ഓടിച്ചതിനെ ചോദ്യം ചെയ്ത യുവതികളെ ആക്രമിച്ച പ്രതി സി. എച്ച് ഇബ്രാഹിം ഷബീർ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. സിംഗിൾ ബഞ്ചിലെ ജസ്റ്റിസ് എ.എ സിയാദ് റഹ്മാനു മുൻപാകെയാണ് അപേക്ഷ സമർപ്പിച്ചത്. ഈ മാസം 16- നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ട്രാഫിക്ക് റൂള്‍ തെറ്റിച്ച് വാഹനം ഓടിച്ച സഹോദരിമാരെയാണ് ഷബീര്‍ പൊതു നിരത്തില്‍ വെച്ച് മര്‍ദിച്ചത്. യുവാവ് അഞ്ച് തവണയാണ് പെൺകുട്ടിയുടെ മുഖത്തടിച്ചത്. ഇതിന്‍റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. മര്‍ദനത്തെ തുടര്‍ന്ന് യുവതികള്‍ ആശുപത്രിയില്‍ പോയി ചികിത്സ തേടുകയും ചെയ്തിരുന്നു. പ്രതിക്കെതിരെ തേഞ്ഞിപ്പാലം പൊലീസാണ് കേസ് എടുത്തിരിക്കുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, പൊലീസ് നടപടിയില്‍ അതൃപ്തി രേഖപ്പെടുത്തി യുവതികള്‍ രംഗത്തെത്തി. ഇത്തരമൊരു അനുഭവം ഇനിയുണ്ടായാല്‍ പൊലീസില്‍ പരാതി നല്‍കുമോയൊന്ന് സംശയമാണ്. കാരണം തെളിവുകള്‍ ലഭിച്ചിട്ടും പൊലീസ് നടപടി വൈകിപ്പിക്കുകയാണ്. രാജ്യത്തെ നീതി ന്യായ വ്യവസ്ഥയിലുള്ള വിശ്വാസമാണ് നഷ്ടമാകുന്നതെന്നും മര്‍ദനത്തിന് ഇരയായ ഹസ്ന ഹസീസ് പറഞ്ഞു. പ്രതി ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍റെ മകന്‍ ആയതുകൊണ്ടാണ് പൊലീസ് നടപടി വൈകിപ്പിക്കുന്നതെന്നും യുവതി ആരോപിച്ചു. പരാതി കൊടുക്കേണ്ടായിരുന്നു എന്നാണ് ഇപ്പോൾ തോന്നുന്നത്. ഉദ്യോഗസ്ഥര്‍ നേരത്തെ നടപടി സ്വീകരിച്ചിരുന്നെങ്കില്‍ ഞങ്ങളുടെ ജീവിതത്തെ ഈ പ്രശ്നം ഇത്രയും മോശമായി ബാധിക്കുമായിരുന്നില്ലെന്നും ഹസ്ന മാധ്യമങ്ങളോട് പറഞ്ഞു. 

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More