തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഈ മാസം 31ന്; ഉമാ തോമസിനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ്; കച്ച മുറുക്കി സിപിഎം

കൊച്ചി: തൃക്കാക്കര നിയമസഭ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഈ മാസം 31-ന് (മെയ്) നടക്കും. ജൂണ്‍ മൂന്നിനാണ്  വോട്ടെണ്ണല്‍ നടക്കുക. തെരഞ്ഞെടുപ്പ് സംബന്ധിച്ച വിജ്ഞാപനം നാളെ (മേയ് 4-ന്)  പുറപ്പെടുവിക്കുമെന്നാണ് ഔദ്യോഗികമായി ലഭിക്കുന്ന വിവരം. സ്ഥാനാര്‍ഥികള്‍ക്ക്  ഈ മാസം (മെയ്) 11 വരെ നാമനിര്‍ദേശപത്രികള്‍  സമര്‍പ്പിക്കാം.മെയ് 16 ആണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. പ്രമുഖ കോണ്‍ഗ്രസ് നേതാവ് പി.ടി തോമസിന്റെ നിര്യാണത്തെ തുടര്‍ന്നാണ് തൃക്കാക്കര നിയമസഭാ മണ്ഡലത്തില്‍ ഒഴിവ് വന്നത്. 

തെരഞ്ഞടുപ്പ് പ്രഖ്യാപിച്ചതോടെ ഇരു മുന്നണികളിലും സ്ഥാനാര്‍ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ സജീവമായി. അന്തരിച്ച എം എല്‍ എ പി ടി തോമസിന്റെ ഭാര്യ ഉമാ തോമസിനെ മത്സരിപ്പിക്കണമെന്ന അഭിപ്രായത്തിനാണ് കോണ്‍ഗ്രസ്സില്‍ മുന്‍‌തൂക്കം. മറ്റേത് സ്ഥാനാര്‍ഥിയായാലും പരാജയ സാധ്യത കൂടുതലാണ് എന്നാണ് വിലയിരുത്തല്‍. സ്ഥാനാര്‍ഥിത്വം ലഭിക്കാനായി എറണാകുളം ജില്ലയില്‍ തന്നെയുള്ള നിരവധി നേതാക്കള്‍ രംഗത്തുണ്ടെങ്കിലും ഒരു പരീക്ഷണത്തിന് മുതിരരുത് എന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന് തെരഞ്ഞെടുപ്പ് തന്ത്രജ്ഞരില്‍ നിന്ന് ലഭിക്കുന്ന ഉപദേശം എന്നറിയുന്നു.

സിറ്റിംഗ് സീറ്റില്‍ ഇനിയൊരു പരാജയം എറ്റുവാങ്ങുവാനുള്ള കരുത്ത് കോണ്‍ഗ്രസ്സിനില്ലെന്നും അത് ഇപ്പോള്‍ തന്നെ ദുര്‍ബ്ബലമായ സംഘടനാ സംവിധാനത്തെ തകര്‍ക്കുമെന്നുമാണ് വിലയിരുത്തല്‍. കെ പി സി സി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഈ തെരഞ്ഞടുപ്പ് നിര്‍ണ്ണായകമാണ്. സിറ്റിംഗ് സീറ്റില്‍ പരാജയപ്പെട്ടാല്‍ തങ്ങള്‍ ഇരിക്കുന്ന കസേരകള്‍ക്ക് ഇളക്കം തട്ടുമെന്ന ആകുലത ഇരുവരിലുമുണ്ട്. അതുകൊണ്ടുതന്നെ ശക്തമായ ഒരു മത്സരം നടത്താന്‍ പാകത്തില്‍ ഉമാ തോമസിനെ തന്നെ കളത്തിലിറക്കാനാണ് നേതൃത്വം ശ്രമിക്കുക എന്നുതന്നെയാണ് വിലയിരുത്തപ്പെടുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

അതേസമയം, നേരത്തെതന്നെ തെരഞ്ഞടുപ്പ് കമ്മിറ്റികള്‍ക്ക് രൂപം നല്‍കി പ്രവര്‍ത്തനമാരംഭിച്ച സിപിഎം തൃക്കാക്കര മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ചുമതല നല്‍കിയിരിക്കുന്നത് സെക്രട്ടേറിയറ്റ് അംഗവും തൊട്ടടുത്ത മണ്ഡലമായ തൃപ്പൂണിത്തുറയിലെ മുന്‍ എം എല്‍ എയുമായ എം സ്വരാജിനെയാണ്. എം സ്വരാജിനെത്തന്നെ സ്ഥാനാര്‍ഥിയായി നിര്‍ത്തണമെന്നും സീറ്റ് പിടിച്ചെടുക്കണമെന്നുമുളള ആവശ്യം പാര്‍ട്ടിയില്‍ ശക്തമാണ്. എന്നാല്‍ ഉമാ തോമസ്‌ മത്സരിച്ചാല്‍ അവര്‍ ജയിക്കാനുള്ള സാധ്യത ഏറെയാണെന്നും തൃപ്പൂണിത്തുറയില്‍ മുന്‍ മന്ത്രി കെ ബാബുവിനോട് പരാജയപ്പെട്ടതിന് തൊട്ടുപിന്നാലെ വീണ്ടുമൊരു പരാജയത്തിലേക്ക് സ്വരാജിനെ തള്ളിവിടുന്നത്  തിരിച്ചടിയാകുമെന്നുമുള്ള വിലയിരുത്തലിനാണ് പാര്‍ട്ടിക്കകത്ത് മേല്‍ക്കൈ ലഭിച്ചത് എന്നാണു റിപ്പോര്‍ട്ട്. അഥവാ ഉമാ തോമസ്‌ മത്സരിക്കുന്നില്ലെങ്കില്‍ സ്വരാജിനെ ഇറക്കി ഒരു രാഷ്ട്രീയ മത്സരം കാഴ്ച വെയ്ക്കാന്‍ സിപിഎം മുതിര്‍ന്നേക്കുമെന്നും സൂചനയുണ്ട്. 

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 1 day ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 3 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 3 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 3 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 5 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More