പിന്നോട്ടുസഞ്ചരിച്ച് തകര്‍ന്നടിയാന്‍ പോകുന്ന വിമാനംപോലെയാണ് ഇന്നത്തെ ഇന്ത്യ- അരുന്ധതി റോയ്

ഡല്‍ഹി: പിന്നോട്ടുസഞ്ചരിച്ച് തകര്‍ന്നടിയാന്‍ പോകുന്ന വിമാനം പോലെയാണ് ഇന്നത്തെ ഇന്ത്യയെന്ന് എഴുത്തുകാരി അരുന്ധതി റോയ്. ജാതിയുടെയും മതത്തിന്റെയും വംശത്തിന്റെയും ലിംഗത്തിന്റെയുമെല്ലാം അടിസ്ഥാനത്തിലാണ് രാജ്യത്ത് നിയമങ്ങള്‍ നടപ്പിലാക്കുന്നതെന്നും അരുന്ധതി റോയ് പറഞ്ഞു. നിലവില്‍ ജയിലില്‍ കഴിയുന്ന അധ്യാപകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ജി എന്‍ സായിബാബയുടെ 'വൈ ടു യു ഫിയര്‍ മൈ വേ സോ മച്ച്' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അരുന്ധതി. 

'ഒരിക്കല്‍ ഞാനെന്റെ പൈലറ്റായ സുഹൃത്തിനോട് ചോദിച്ചു, താങ്കള്‍ക്ക് വിമാനം ഓടിക്കാന്‍ അറിയുമോ എന്ന്. എന്റെ ചോദ്യംകേട്ട് അവന്‍ പൊട്ടിച്ചിരിച്ചു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇവിടെ ഇതാണ് നടക്കുന്നത്. ഈ രാജ്യത്തെ നേതാക്കള്‍ വിമാനം പിന്നിലേക്കാണ് ഓടിക്കുന്നത്. എല്ലാം കൈവിട്ട് ഒരു തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയാണ് നമ്മള്‍. 1960-കളില്‍ ഭൂമിയും സമ്പത്തും പുനര്‍വിതരണം ചെയ്ത് വിപ്ലവകരമായ മുന്നേറ്റം നടത്തിയ രാജ്യത്ത ഇന്ന് നേതാക്കള്‍ അഞ്ച് കിലോ അരിയും ഒരു കിലോ ഉപ്പും വിതരണം ചെയ്ത് വോട്ടുറപ്പിക്കാനും വിജയിക്കാനുമാണ് ശ്രമിക്കുന്നത്'- അരുന്ധതി റോയ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്ന് നമ്മള്‍ ഒത്തുകൂടിയിരിക്കുന്നത് 90 ശതമാനവും തളര്‍വാതം ബാധിച്ച് കഴിഞ്ഞ 7 വര്‍ഷമായി ജയിലില്‍ കഴിയുന്ന പ്രൊഫസറെക്കുറിച്ച് സംസാരിക്കാനാണ്. അതുതന്നെ മതിയാവും. എന്ത് തരം രാജ്യത്താണ് നമ്മളിപ്പോള്‍ കഴിയുന്നതെന്ന് വ്യക്തമാക്കാന്‍. കൂടുതലൊന്നും പറയേണ്ടതില്ല. നാണക്കേടാണിത്- അരുന്ധതി റോയ് കൂട്ടിച്ചേര്‍ത്തു.

മാവോയിസ്റ്റ് ബന്ധമുണ്ടെന്നും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ടെന്നും ആരോപിച്ച് 2017-ലാണ് പ്രൊഫസര്‍ ജി ആര്‍ സായിബാബയെ മഹാരാഷ്ട്രാ കോടതി ജീവപര്യന്തം തടവിന് വിധിച്ചത്. ഡല്‍ഹി സര്‍വ്വകലാശാലയ്ക്കുകീഴിലുളള രാംലാല്‍ ആനന്ദ് കോളേജില്‍ അസിസ്റ്റന്‍ പ്രൊഫസറായിരുന്നു ജി ആര്‍ സായിബാബ. യുഎപിഎ ചുമത്തിയാണ് അദ്ദേഹത്തെ ജയിലിലടച്ചത്.

Contact the author

National Desk

Recent Posts

National Desk 4 hours ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 2 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 2 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 3 days ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 3 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 4 days ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More