കെ വി തോമസ്‌ ഇപ്പോള്‍ കോണ്‍ഗ്രസിലില്ലെന്ന് എം എം ഹസന്‍; മൂന്നിന് ശേഷം എടുക്കാ ചരക്ക് ആകുമെന്ന് മുരളീധരന്‍

തിരുവനന്തപുരം: തൃക്കാക്കരയില്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ശക്തിപ്പെടുന്നതിനിടയില്‍ കെ വി തോമസിനെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍. ഉമാ തോമസിന് വേണ്ടി പ്രചാരണത്തിനിറങ്ങാത്തതിനെതിരെയും എല്‍ഡിഎഫ് മുന്നണിയെ പിന്തുണക്കുന്ന നിലപാട് കെ വി തോമസ്‌ സ്വീകരിച്ചതിനെതിരെയുമാണ് നേതാക്കള്‍ രംഗത്തെത്തിയത്. കെ വി തോമസ്‌ ഇപ്പോള്‍ പാര്‍ട്ടിയില്‍ ഇല്ല. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ആണെന്ന് പറയുകയും ഇടതിന്‍റെ വാദമുന്നയിക്കുകയും ചെയ്യുന്ന രീതിയാണ് കെ വി തോമസിന്‍റെതെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ പറഞ്ഞു. കെ വി തോമസ്‌ പാര്‍ട്ടിക്ക് പ്രതികൂലമായി പ്രവര്‍ത്തിച്ചാല്‍ കടുത്ത നടപടികളിലേക്ക് കടക്കേണ്ടി വരുമെന്നും എം എം ഹസന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, കെ വി തോമസ്‌ കോണ്‍ഗ്രസുകാരനല്ലെന്നും മൂന്നാം തിയതി കഴിഞ്ഞാല്‍ ചിലര്‍ എടുക്കാ ചരക്ക് ആകുമെന്നും കെ മുരളീധരന്‍ എം പി പറഞ്ഞു. തോമസിന് അധികാര ഭ്രമമാണെന്നും പ്രതിപക്ഷ നേതാവ് പ്രചാരണത്തിന് വിളിച്ചില്ലെന്ന് പറയുന്നത് അഹങ്കാരം കൊണ്ടാണെന്നും മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ടി എച്ച് മുസ്‌തഫ പറഞ്ഞു. ഇത്രയും അധികം ആനുകൂല്യം ലഭിച്ച മറ്റൊരു നേതാവ് കോണ്‍ഗ്രസില്‍ ഇല്ലെന്നും ടി എച്ച് മുസ്‌തഫ കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ കെ വി തോമസ്‌ ഇടത് അനുകൂല നിലപാടാണ് സ്വീകരിച്ചത്. കോണ്‍ഗ്രസില്‍ ഏകാധിപത്യമാണ് നിലനില്‍ക്കുന്നത്. തൃക്കാക്കര തെരഞ്ഞെടുപ്പില്‍ വികസനത്തിനൊപ്പമാണ് നില്‍ക്കുക. തെരഞ്ഞെടുപ്പില്‍ വ്യക്തിക്കല്ല, രാഷ്ട്രീയത്തിനാണ് പ്രധാന്യം. സഹതാപ തരംഗം സൃഷ്ടിക്കാനാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതു മുതല്‍ യുഡിഎഫ് ശ്രമിക്കുന്നത് തുടങ്ങി നിരവധി ആരോപണങ്ങളാണ് കെ വി തോമസ്‌ ഉന്നയിച്ചത്. 

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More