തിരുവനന്തപുരത്തെ വിദ്വേഷ പ്രസംഗം; പി സി ജോര്‍ജ്ജിന്റെ ജാമ്യം റദ്ദാക്കി

തിരുവനന്തപുരം: അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍വെച്ച് നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ പി സി ജോര്‍ജ്ജിന്റെ ജാമ്യം റദ്ദാക്കി. തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ നല്‍കിയ ജാമ്യമാണ് കോടതി റദ്ദാക്കിയത്. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം റദ്ദാക്കിയ വിധി പ്രഖ്യാപിച്ചത്. പി സി ജോര്‍ജ്ജ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചു എന്ന പ്രോസിക്ക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. കേസന്വേഷണത്തിന്റെ ഭാഗമായി പി സി ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്യാന്‍ ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് സ്വാതന്ത്രമുണ്ടെന്ന് കോടതി പറഞ്ഞു.

തിരുവനന്തപുരത്തെ ഹിന്ദു മഹാസമ്മേളനത്തില്‍ നടത്തിയ വിദ്വേഷ പരാമര്‍ശത്തില്‍ തിരുവനന്തപുരം ഫോര്‍ട്ട് പൊലീസാണ് കേസെടുത്തത്. മുസ്ലീം വ്യാപാരികളുടെ സ്ഥാപനങ്ങളില്‍ നിന്ന് ആരും സാധനങ്ങള്‍ വാങ്ങരുതെന്ന് ആവശ്യപ്പെട്ട പി സി ജോര്‍ജ്ജ് മുസ്ലീങ്ങളുടെ ഹോട്ടലുകളില്‍ ഫില്ലര്‍ ഉപയോഗിച്ച് ചായയില്‍ മിശ്രിതം ചേര്‍ത്ത് ജനങ്ങളെ വന്ധ്യംകരിക്കുകയാണ് എന്നും പറഞ്ഞിരുന്നു. അതിനെതിരെ യൂത്ത് ലീഗും ഡിവൈഎഫ് ഐയുമടക്കം ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത പി സി ജോര്‍ജ്ജിന് മണിക്കൂറുകള്‍ക്കകം ജാമ്യം ലഭിച്ചിരുന്നു. ഈ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പ്രോസിക്ക്യൂഷനും പൊലീസും കോടതിയെ സമീപിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, കൊച്ചി വെണ്ണലയിലെ വിദ്വേഷ പ്രസംഗക്കേസില്‍ പി സി ജോര്‍ജ്ജ് അല്‍പ്പസമയത്തിനകം ഹാജരാകും. കൊച്ചി സിറ്റി പൊലീസിനുമുന്നിലാണ് ഹാജരാവുക. പാലാരിവട്ടം പൊലീസാണ് വെണ്ണലയിലെ വിദ്വേഷ പ്രസംഗത്തില്‍ പി സി ജോര്‍ജ്ജിനെതിരെ കേസെടുത്തത്. തുടര്‍ന്ന് ഒളിവില്‍ പോയ ഇയാള്‍ക്ക് കഴിഞ്ഞ ദിവസം കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. അതിനിടെ പി സി ജോര്‍ജ്ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി അഭിഭാഷകന് പ്രതിഫലം നല്‍കിയത് വെണ്ണല ശിവക്ഷേത്രം അധികൃതരാണെന്ന് തെളിഞ്ഞു. കേസ് പരിഗണിച്ച ദിവസം അഭിഭാഷകന്റെ അക്കൗണ്ടിലേക്ക് പ്രതിഫലം കൈമാറിയ രേഖ പുറത്തുവന്നിരുന്നു. ഇക്കാര്യം ക്ഷേത്രം ഭരണസമിതി അംഗങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 12 hours ago
Keralam

സ്ഥാനമുണ്ടെങ്കിലും ഇല്ലെങ്കിലും അവസാന ശ്വാസംവരെ കോണ്‍ഗ്രസിനുവേണ്ടി പോരാടും- രമേശ് ചെന്നിത്തല

More
More
Web Desk 14 hours ago
Keralam

മോഹന്‍ലാലിനോട് 9 ചോദ്യങ്ങളുമായി കെ ബി ഗണേഷ് കുമാര്‍

More
More
Web Desk 16 hours ago
Keralam

ഷാഫി പറമ്പിലുള്‍പ്പെടെയുളള നേതാക്കള്‍ ഷോ കാണിക്കുന്നു; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ക്യാംപില്‍ വിമര്‍ശനം

More
More
Web Desk 16 hours ago
Keralam

ഇ ഡിയെക്കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന ബിജെപിയെ ന്യായികരിക്കുന്നതിന് തുല്യം - എസ് രാമചന്ദ്രപിള്ള

More
More
Web Desk 19 hours ago
Keralam

സ്വര്‍ണ്ണക്കടത്തുകേസില്‍ ഇ ഡി മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യംചെയ്യാത്തത് സിപിഎം-ബിജെപി ധാരണയുളളതുകൊണ്ട്- രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
Keralam

താജ്മഹല്‍ സ്ഥിതിചെയ്യുന്ന സ്ഥലത്ത് ക്ഷേത്രമുണ്ടായിരുന്നില്ലെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ

More
More