നടിയെ ആക്രമിച്ച കേസ്; അതിജീവിത മുഖ്യമന്ത്രിയെ കാണും

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ ഒരുങ്ങി അതിജീവിത. കൂടിക്കാഴ്ച്ച നാളെയോ മറ്റന്നാളോ ആയിരിക്കുമെന്നാണ് സൂചന . അന്വേഷണം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്യുകയാണെന്ന് അതിജീവിത ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയും അതിജീവിതയും തമ്മില്‍ കൂടിക്കാഴ്ച നടക്കുന്നത്. കേസുമായി ബന്ധപ്പെട്ട ആശങ്കളെല്ലാം മുഖ്യമന്ത്രിയെ അറിയിക്കുമെന്നും അതിജീവിത ഇതുവരെ മുഖ്യമന്ത്രിയെ നേരില്‍ കണ്ടിട്ടില്ലെന്നും നടിയുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. 

കേസ് അട്ടിമറിക്കപ്പെടുന്നതായി നടി ആശങ്കപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അതിജീവിത ഹര്‍ജി നല്‍കിയത്. അതിനു തെരഞ്ഞെടുപ്പുമായി ബന്ധമില്ല. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടന്നാല്‍ ഈ അതിജീവിതയുടെ ആശങ്കള്‍ക്ക് ഒരു പരിധിവരെ പരിഹാരമാകുമെന്നാണ് കരുതുന്നതെന്നും നടിയുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവര്‍ അറിയിച്ചു. സർക്കാറിലെ ഉന്നതരുടെ സഹായത്തോടെ ദിലീപ് കേസ് അട്ടിമറിക്കുന്നുവെന്നും തട്ടിക്കൂട്ട് കുറ്റപത്രം നൽകി കേസ് അവസാനിപ്പിക്കാൻ നീക്കമുണ്ടെന്നുമായിരുന്നു അതിജീവിത ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ പറയുന്നത്. എന്നാല്‍ നടിയുടേത് അനാവശ്യ ഭയമാണെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഈ മാസം 30-നു മുന്‍പ് അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് ആദ്യം കേസ് പരിഗണിച്ച കോടതി നിര്‍ദ്ദേശം നല്‍കിയത്. അതിനാല്‍ കേസിന്‍റെ പുനരന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി ഇന്ന് അറിയിച്ചു. മറ്റൊരു ബെഞ്ചാണ് സമയ പരിധി അനുവദിച്ചത്. അതിനാല്‍ ഈ ബെഞ്ചിന് അത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് സിയാദ് റഹ്മാനാണ് ഇക്കാര്യം അറിയിച്ചത്. 

Contact the author

Web Desk

Recent Posts

Web Desk 20 hours ago
Keralam

വെള്ളമില്ലാത്ത കക്കൂസുകളാണ് മോദിയുടെ ഗ്യാരണ്ടി; പരിഹാസവുമായി ബിനോയ് വിശ്വം

More
More
Web Desk 22 hours ago
Keralam

കോണ്‍ഗ്രസ് മുക്ത ബിജെപിക്കായി പോരാടേണ്ടിവരുമോ എന്നാണ് സംശയം- സി കെ പത്മനാഭന്‍

More
More
Web Desk 1 day ago
Keralam

സുരേഷ് ഗോപിയെ അനുഗ്രഹിച്ച് കിട്ടുന്ന പത്മഭൂഷൺ വേണ്ടെന്ന് കലാമണ്ഡലം ഗോപിയാശാൻ

More
More
Web Desk 1 day ago
Keralam

പത്മജയ്ക്കും അനിലിനും എന്നെപ്പോലെ കോണ്‍ഗ്രസിലേക്ക് മടങ്ങി വരേണ്ടിവരും- ചെറിയാന്‍ ഫിലിപ്പ്

More
More
Web Desk 2 days ago
Keralam

മോദി പറഞ്ഞ രണ്ടക്കം രണ്ട് പൂജ്യം; പരിഹാസവുമായി ശശി തരൂര്‍

More
More
Web Desk 3 days ago
Keralam

ജാസി ഗിഫ്റ്റിനെ അപമാനിച്ചിട്ടില്ല; ന്യായീകരണവുമായി പ്രിന്‍സിപ്പാള്‍

More
More