ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കെജ്റിവാള്‍ കേരളാ മോഡല്‍ കണ്ട് പഠിക്കണമെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. കെജ്റിവാള്‍ ഒരു വലിയ ബിസിനസ് ഗ്രൂപ്പ് മേധാവിയുടെ കൈ പിടിച്ച് നില്ക്കുന്ന ചിത്രം കാണാന്‍ ഇടയായി. വലിയ മുതലാളിമാരുമായി ചങ്ങാത്തം കൂടുന്ന രാഷ്ട്രീയ നേതാക്കളില്‍ നിന്നും സാധാരണക്കാരായ ജനങ്ങള്‍ എന്താണ് പ്രതീക്ഷിക്കേണ്ടത്. സാധാരണ ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന രാഷ്ട്രീയ നേതാക്കന്മാരെയാണ് സമൂഹത്തിനാവശ്യമെന്നും ബൃന്ദ കാരാട്ട് കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
കേരളത്തില്‍ വരുമ്പോള്‍ കെജ്റിവാളിനെപ്പോലെയുള്ള നേതാക്കള്‍ കേരളാ മോഡല്‍ പഠിക്കാന്‍ സമയം മാറ്റിവെക്കണമായിരുന്നു. ഇടതുപക്ഷ ബദല്‍ നയം ഊന്നിയാണ് കേരള മോഡല്‍ വികസനം. നായനാരുടെ വീട്ടിലേക്കുള്ള യാത്രയില്‍ ഒരു കടയുടെ മുന്പില് വലിയൊരു ആള്‍ക്കൂട്ടം കാണുകയുണ്ടായി. വണ്ടി നിര്‍ത്തി എന്താണെന്ന് അന്വേഷിച്ചപ്പോള്‍ അതൊരു മാവേലി സ്റ്റോര്‍ ആയിരുന്നു. അവിടെയുള്ള വില വിവര പട്ടിക നോക്കിയപ്പോള്‍ വിപണി വിലയേക്കാള്‍ 30 മുതല്‍ 50 ശതമാനം വരെ വിലക്കുറവ്. ഈ മോഡലാണ് എല്ലാ സംസ്ഥാനങ്ങളിലും നടപ്പിലാക്കേണ്ടത്. മോദിയുടെ ഗുജറാത്തിലോ കെജ്റിവാളിന്റെ ഡല്‍ഹിയിലോ ഇങ്ങനെയാന്നില്ല. എന്നാല്‍ ഇവരോക്കെയും കൈ കോര്‍ക്കുന്നത് വലിയ ബിസിനസ് ഗ്രൂപ്പുമായിട്ടാണെന്നും ബൃന്ദ കാരാട്ട് ആരോപിച്ചു.