ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളുടെ നിരോധനം ജൂണ്‍ 30-നകം നടപ്പിലാക്കണമെന്ന് കേന്ദ്രം

ഡല്‍ഹി: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളുടെ നിരോധനം നടപ്പിലാക്കണമെന്ന് കേന്ദ്രം. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായാണ് ജൂണ്‍ മുപ്പതിനകം ക്യാരി ബാഗുകളുള്‍പ്പെടെയുളള പ്ലാസ്റ്റിക്കുകള്‍ നിരോധിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയത്. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി നടത്തുന്ന ക്ലീന്‍ ആന്‍ഡ് ഗ്രീന്‍ ക്യാംപെയ്‌ന്റെ ഭാഗമായാണ് കേന്ദ്ര നഗരകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. നഗരമേഖലകളില്‍ ആളുകള്‍ കൂടുതലായി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തളളുന്ന സ്ഥലങ്ങള്‍ കണ്ടെത്തുകയും തുടര്‍നടപടികള്‍ സ്വീകരിക്കുകയും വേണം എന്നും കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശങ്ങളില്‍ പറയുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാജ്യത്ത് നിലവില്‍ 4,704 നഗര- തദ്ദേശ സ്ഥാപനങ്ങള്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകള്‍ നിരോധിച്ചിട്ടുണ്ട്. ബാക്കിയുളള തദ്ദേശസ്ഥാപനങ്ങളും ഉത്തരവ് നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. മിന്നല്‍ പരിശോധനകള്‍ നടത്തിയും പിഴ ചുമത്തിയും നടപടികള്‍ കര്‍ശനമാക്കണമെന്നും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കുപുറമേ വിദ്യാര്‍ത്ഥി, സന്നദ്ധ സംഘടനകളുടെ എല്ലാവിധ സംവിധാനങ്ങളുമുള്‍പ്പെടുത്തി വൃക്ഷത്തൈ നടലുള്‍പ്പെടെ നടപ്പിലാക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.

Contact the author

National Desk

Recent Posts

National Desk 6 hours ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 13 hours ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More