ചൈനക്കുമുന്‍പില്‍ ഇഴഞ്ഞു, റഷ്യക്കുമുന്‍പില്‍ മുട്ടുകുത്തി, യു എസിന് കീഴടങ്ങി, ഖത്തറിനുമുന്‍പില്‍ സാഷ്ടാംഗം പ്രണമിച്ചു - മോദിക്കെതിരെ സുബ്രഹ്മണ്യന്‍ സ്വാമി

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. നരേന്ദ്രമോദിയുടെ ഭരണത്തില്‍ ഭാരതമാതാവ് ലജ്ജിച്ച് തലതാഴ്ത്തിയെന്നാണ് സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തത്. മോദി അധികാരത്തില്‍ എത്തിയതിന് ശേഷം ലഡാക്ക് വിഷയത്തില്‍ ചൈനയുടെ മുന്‍പില്‍ ഇന്ത്യ ഇഴഞ്ഞുനീങ്ങി, യുക്രൈന്‍ വിഷയത്തില്‍ റഷ്യക്ക് മുന്‍പില്‍ മുട്ടുമടക്കി, ക്വാഡില്‍ അമേരിക്കക്ക് കീഴടങ്ങി, ഇപ്പോഴിതാ ഖത്തറിനു മുന്നിലും ഇന്ത്യ സാഷ്ടാംഗം പ്രണമിച്ചിരിക്കുകയാണെന്ന് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ബിജെപി വക്താക്കള്‍  പ്രവാചകന്‍ മുഹമ്മദ്‌ നബിക്കെതതിരെ നടത്തിയ പരാമര്‍ശം വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയ സാഹചര്യത്തിലാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പ്രതികരണം. കഴിഞ്ഞ കുറച്ച് കാലങ്ങളായി സുബ്രഹ്മണ്യന്‍ സ്വാമി ബിജെപിയുടെ കടുത്ത വിമര്‍ശകനാണ്. കശ്മീര്‍ പണ്ഡിറ്റുകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെയും സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തെത്തിയിരുന്നു. ഇന്ത്യയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാക്ക് സാധിക്കുന്നില്ലെങ്കില്‍ അദ്ദേഹം രാജിവെച്ച് പുറത്ത് പോകണമെന്നാണ് സുബ്രഹ്മണ്യന്‍ സ്വാമി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്.

Contact the author

National Desk

Recent Posts

National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 3 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More