മുഖ്യമന്ത്രിക്കെതിരെയുള്ള വെളിപ്പെടുത്തല്‍: സ്വപ്നക്കെതിരെ കെ ടി ജലീല്‍ പരാതി നല്‍കി

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ മുന്‍ മന്ത്രി കെ ടി ജലീല്‍ പരാതി നല്‍കി. മുഖ്യമന്ത്രി, ഭാര്യ കമല, മകള്‍ വീണ, കെ ടി ജലീല്‍, ഐ എ എസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് സ്വര്‍ണക്കടത്ത് കേസില്‍ പങ്കുണ്ടെന്നായിരുന്നു സ്വപ്ന സുരേഷ് ഇന്നലെ വെളിപ്പെടുത്തല്‍ നടത്തിയത്. ഇതിനെതിരെയാണ് കെ ടി ജലീല്‍ പരാതി നല്‍കിയത്. സ്വപ്ന സുരേഷിന്‍റെ ആരോപണത്തില്‍ ഗൂഡാലോചനയുണ്ട്. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നാണ് ജലീല്‍ പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച ചെയ്തതിന് ശേഷമാണ് കെ ടി ജലീല്‍ പരാതി നല്‍കിയത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലില്‍ പി സി ജോര്‍ജിന്‍റെ പങ്ക് എന്താണ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നുണ പ്രചരണം നടത്തി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന് ചിലയാളുകള്‍ ശ്രമിക്കുന്നത്. മൂന്ന് അന്വേഷണ ഏജന്‍സികളാണ് സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തത്. അപ്പോഴോന്നും  അവരോട് പറയാത്ത കാര്യങ്ങളാണ് ഇപ്പോള്‍ വെളിപ്പെടുത്തുന്നത്. ഈ വെളിപ്പെടുത്തലില്‍ ഞങ്ങള്‍ക്ക് ഭയമില്ല. അത്രയും ആത്മവിശ്വത്തോടെ പുതിയ ആരോപണങ്ങളെ സമീപിക്കാന്‍ സാധിക്കും.  ബിജെപിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഗൂഢാലോചനയ്ക്ക് യുഡിഎഫ് എന്തുകൊണ്ടാണ് ഇന്ധനം പകരുന്നതെന്ന് അറിയില്ല. ഈ വെളിപ്പെടുത്തല്‍ കേട്ട് പ്രക്ഷോഭത്തിനിറങ്ങുന്നവര്‍ക്ക് ദുഖിക്കേണ്ടി വരും - കെ ടി ജലീല്‍ പറഞ്ഞു. 

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More