കോഴിക്കോട് പേരാമ്പ്രയില്‍ കോണ്‍ഗ്രസ് ഓഫീസിനുനേരേ ബോംബേറ്

കോഴിക്കോട്: പേരാമ്പ്രയില്‍ കോണ്‍ഗ്രസ് ഓഫീസിനുനേരേ ബോംബേറ്. പേരാമ്പ്ര കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിനുനേരേയാണ് ബോംബേറുണ്ടായത്. ഇന്ന് പുലര്‍ച്ചേയുണ്ടായ ആക്രമണത്തില്‍ ഓഫീസിന്റെ ജനലുകളും വാതിലുകളും തകര്‍ന്നു. അവശിഷ്ടങ്ങള്‍ സംഭവസ്ഥലത്തുനിന്ന് കണ്ടെത്തി. ആക്രമണത്തിനുപിന്നില്‍ സിപിഎമ്മാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതിനുപിന്നാലെ സംസ്ഥാനത്തെങ്ങും വ്യാപക ആക്രമണമാണുണ്ടായത്.  കെ പി സി സി ആസ്ഥാനമായ ഇന്ദിരാ ഭവനുള്‍പ്പെടെയുളള കോണ്‍ഗ്രസ് ഓഫീസുകള്‍ക്കുനേരേ സിപിഎം ആക്രമണമുണ്ടായി. ഓഫീസിനുമുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് സിപിഎം പ്രവര്‍ത്തകര്‍ കേടുപാട് വരുത്തി. ഓഫീസിനുമുന്നിലെ ഫ്‌ളക്‌സ് തകര്‍ത്തു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി ഓഫീസിലുളള സമയത്തായിരുന്നു ആക്രമണം. 

വടകര വളള്യാട്ട് പ്രിയദര്‍ശിനി ബസ് സ്റ്റോപ്പും കോണ്‍ഗ്രസ് കൊടിമരവും നശിപ്പിച്ചു. ഏറാമല കുന്നുമ്മക്കരയില്‍ കോണ്‍ഗ്രസ് ഓഫീസ് കത്തിച്ചു. അമ്പലപ്പുഴയില്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസിനുനേരെയും ആക്രമണമുണ്ടായി. തിരുവനന്തപുരം കുറന്‍കോണം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിനുനേരേയും ആക്രമണമുണ്ടായി. കണ്ണൂരില്‍ ഡിസിസി ഓഫീസിനുനേരേ ആക്രമണമുണ്ടായി. ആക്രമണത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ സി എച്ച് ആസാദ്, ഷിബു ഫെര്‍ണാണ്ടസ് എന്നിവര്‍ക്ക് പരിക്കേറ്റു. തളിപ്പറമ്പില്‍ പ്രിയദര്‍ശിനി മന്ദിരം പൂര്‍ണ്ണമായും അടിച്ചുതകര്‍ത്തു. ഇടുക്കി ഡിസിസി പ്രസിഡന്റിന്റെ വാഹനത്തിനുനേരേ ആക്രമണമുണ്ടായി. ആക്രമണത്തിനിരയായ സി പി മാത്യു ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരിട്ടിയിലും യൂത്ത് കോണ്‍ഗ്രസ്- ഡിവൈഎഫ് ഐ സംഘര്‍ഷമുണ്ടായി. നിരവധിപേര്‍ക്ക് പരിക്കേറ്റു. ഇരുവിഭാഗങ്ങളുടെയും കൊടിമരങ്ങള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടു. തിരുവനന്തപുരത്ത് വി കെ പ്രശാന്തിന്‍റെ ഓഫീസിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച്‌ നടത്തി.  സിപിഎമ്മിന്‍റെ കൊടി കത്തിച്ചു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കെ പി സി സി ഓഫീസ് ആക്രമണത്തിനുപിന്നാലെ പ്രതിഷേധ പ്രകടനം നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെളളയമ്പലം- ശാസ്തമംഗലം റോഡിലെ സിപിഎം പതാക നശിപ്പിച്ചു. അക്രമസംഭവങ്ങളില്‍ പ്രതിഷേധിച്ച് കല്‍പ്പറ്റയില്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തിയ കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് ടി സിദ്ദിഖ് എംഎല്‍എയ്ക്കും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുമെതിരെ കേസെടുത്തു. അനുമതിയില്ലാതെ പ്രകടനം നടത്തി, നഗരത്തില്‍ ഗതാഗത തടസമുണ്ടാക്കി തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കുമേല്‍ ചുമത്തിയത്.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More