എസ് എഫ് ഐ നിരോധിക്കപ്പെടേണ്ട തീവ്രവാദ സംഘടനയാണ്- പി സി വിഷ്ണുനാഥ്

കൊല്ലം: എസ് എഫ് ഐ നിരോധിക്കപ്പെടേണ്ട തീവ്രവാദ സംഘടനയാണെന്ന് കെ പി സി സി വൈസ് പ്രസിഡന്റും എം എല്‍ എയുമായ പി സി വിഷ്ണുനാഥ്. കേന്ദ്രത്തിലെ ബിജെപിയെ സുഖിപ്പിക്കാനായി കേരളത്തിലെ ഇടതുപക്ഷം ഏതറ്റംവരെയും പോകും എന്നതിന്റെ തെളിവാണ് രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവം എന്നും അരിയാഹാരം കഴിക്കുന്ന ആര്‍ക്കും മനസിലാവുന്ന കാര്യമാണിതെന്നും പി സി വിഷ്ണുനാഥ് പറഞ്ഞു. ഭരണത്തിന്റെ തണലില്‍ അഴിഞ്ഞാടുന്ന ക്രിമിനലുകളെ രാഷ്ട്രീയമായി ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കും. രാഹുല്‍ ഗാന്ധിയെ കേന്ദ്ര ഏജന്‍സികള്‍ വേട്ടയാടുന്ന സാഹചര്യമാണിത്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആര് എവിടെ നില്‍ക്കുന്നു എന്നത് പകല്‍പോലെ വ്യക്തമാണ്- പി സി വിഷ്ണുനാഥ് ഫേസ്ബുക്കില്‍ കുറിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രീതിപ്പെടുത്താനായി പിണറായി വിജയന്‍ ആസൂത്രണം ചെയ്ത ആക്രമണമാണ് വയനാട്ടില്‍ നടന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. പൊലീസിന്‍റെ മൌനാനുവാദത്തോടെയാണ് ആക്രമണം ഉണ്ടായത്.  മുഖ്യമന്ത്രിക്കെതിരെ ഉണ്ടായ നാണംകെട്ട ആരോപണങ്ങളില്‍ നിന്ന് രക്ഷപെടാന്‍ ഭരണകൂടം കേരളത്തില്‍ കലാപാഹ്വാനം നടത്തുകയാണ്  എന്നും വി ഡി സതീശന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ബഫര്‍ സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു കൈനാട്ടിയിലെ എംപി ഓഫീസിലേക്ക് എസ് എഫ് ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. ഓഫീസിനകത്തേക്ക് കയറിയ പ്രവര്‍ത്തകര്‍ ബഹളം വയ്ക്കുകയും ഫര്‍ണിച്ചറുകളടക്കം അടിച്ചുതകര്‍ക്കുകയുമായിരുന്നു. ഓഫീസിലുണ്ടായിരുന്ന ജീവനക്കാരെയും ആക്രമിച്ചു.

സംഭവത്തില്‍ എസ് എഫ് ഐ വയനാട് ജില്ലാ പ്രസിഡന്റ് ജോയല്‍ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരുള്‍പ്പെടെ 20 എസ് എഫ് ഐ പ്രവര്‍ത്തകര്‍ അറസ്റ്റിലായി. കൂടുതല്‍പേര്‍ക്കെതിരെ ഇന്ന് നടപടിയുണ്ടാകും. അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കല്‍പ്പറ്റ ഡി വൈ എസ് പിയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. അക്രമം തടയുന്നതില്‍ പൊലീസ് വീഴ്ച്ച വരുത്തി എന്ന് വ്യാപക പരാതിയുയര്‍ന്നതിനെത്തുടര്‍ന്നാണ് നടപടി. സമരത്തിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെ പാര്‍ട്ടിതല നടപടിയും ഉണ്ടായേക്കും.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More