കുവൈത്ത് സിറ്റി : കൊറോണ വ്യാപനത്തെ തുടര്‍ന്ന് കുവൈത്തില്‍ കുടുങ്ങിപ്പോയ വിദേശ പൌരന്മാരെ നാട്ടിലെത്തിക്കാന്‍ വിമാന സര്‍വീസ് നടത്താന്‍ കുവൈത്ത് മന്ത്രി സഭായോഗം തീരുമാനിച്ചു. മന്ത്രി സഭാ തീരുമാനപ്രകാരം നിര്‍ദ്ദേശം വ്യോമയാന വകുപ്പിന് കൈമാറിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
കുവൈത്തില്‍ നിന്നുള്ള അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് ആണ് അനുമതി. എന്നാല്‍ കുവൈത്തിലേക്ക് ഉള്ള യാത്രാ വിലക്ക് തുടരാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്