ഇരയാകാൻ നിന്നുകൊടുത്തിട്ട് സഹായംതേടി പരസ്യമായി രംഗത്തുവരുന്നത് ശരിയല്ല; വിവാദ പരാമർശവുമായി നടി മമ്താ മോഹൻദാസ്

ദുബായ്: ആക്രമിക്കപ്പെട്ട നടിക്കെതിരെ വിവാദ പരാമർശം നടത്തി നടി മമ്താ മോഹൻദാസ്. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് രണ്ട് വശങ്ങളുണ്ടെന്നും ഇരയാകാൻ നിന്നുകൊടുത്തിട്ട് സഹായം തേടി പരസ്യമായി രംഗത്തുവരുന്നത് ശരിയല്ലെന്നും അവർ പറഞ്ഞു. ആക്രമിക്കപ്പെട്ട നടി എല്ലാ കാലത്തും ഇരയായി നിൽക്കരുതെന്നും അവർ ആ സംഭവത്തിൽനിന്ന് പുറത്തുകടന്ന് ഉയർന്നുവരാൻ ശ്രമിക്കണമെന്നും മമ്താ മോഹൻദാസ് പറഞ്ഞു. മീഡിയാ വണിന് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ വിവാദ പരാമർശം. 

'ചുരുക്കം ചില സംഭവങ്ങളിലൊഴികെ സ്ത്രീകൾ ഇരയാകാൻ നിന്നുകൊടുക്കുന്നുണ്ട്. സിനിമാ മേഖലയിലുണ്ടാവുന്ന ചൂഷണങ്ങൾക്ക് രണ്ട് പക്ഷത്തുളളവർക്കും ഉത്തരവാദിത്വമുണ്ട്. പ്രൊഫണഷലായി ഇടപെടേണ്ട ഇടങ്ങളിൽ അങ്ങനെ തന്നെ ഇടപെടണം. വ്യക്തിപരമായി ഇടപെടാൻ നിൽക്കുമ്പോഴാണ് ചൂഷണമുണ്ടാവുന്നത്. മാനസികമായോ ശാരീരികമായോ ചൂഷണം നേരിടുന്നു എന്ന് തോന്നിയാൽ അവിടെനിന്ന് ഇറങ്ങിപ്പോരണം. ദുർബലമായ പൊസിഷനിലാണ് നമ്മളെ വച്ചിരിക്കുന്നത്. അത്തരം ചൂഷണങ്ങളെയൊക്കെ അതിജീവിച്ചാണ് ഞാനും ഇവിടെ നിൽക്കുന്നത്. യഥാർത്ഥ ഇരയ്ക്ക് അങ്ങനെ പെട്ടന്നൊന്നും സംഭവിച്ചത് സമൂഹത്തോട് തുറന്നുപറയാൻ കഴിയില്ല.'- മമ്താ മോഹൻദാസ് പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മലയാള സിനിമയിലെ വനിതകളുടെ സംഘടനായ ഡബ്ല്യു സി സിക്കെതിരെയും മമ്ത വിമർശനമുന്നയിച്ചു. ഇരയുടെ പേര് പറഞ്ഞ് നേട്ടം കൊയ്യാൻ ശ്രമിക്കുന്നവർ കൂട്ടത്തിലുണ്ട്. എ എം എം എയിൽനിന്ന് പോകുന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യങ്ങളാണ്. ശരിയായ മാറ്റം കൊണ്ടുവരാൻ ഡബ്ല്യു സി സിക്ക് കഴിയുമെങ്കിൽ അത് നല്ലതാണ്'-മമ്ത കൂട്ടിച്ചേർത്തു. 

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More