ചിന്തന്‍ ശിബിരത്തിനിടയിലെ പീഡനം; പരാതി സംഘടനക്കുള്ളില്‍ തീര്‍ക്കില്ല - വി ഡി സതീശന്‍

തിരുവനന്തപുരം: കോണ്‍ഗ്രസിന്‍റെ പാലക്കാട് നടന്ന ചിന്തന്‍ ശിബിരത്തില്‍ വെച്ച് ലൈംഗീക അതിക്രമം നേരിടേണ്ടിവന്നു എന്ന് ഏതെങ്കിലും പെണ്‍കുട്ടി പരാതി നല്‍കിയിട്ടുണ്ടെങ്കില്‍ സംഘടനക്കുള്ളില്‍ വെച്ച് പരാതി തീര്‍പ്പാക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പരാതി പൊലീസിന് കൈമാറുമെന്നും ഇതുവരെ പാര്‍ട്ടി നേതൃത്വത്തിന് പീഡനവുമായി ബന്ധപ്പെട്ട പരാതി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന കത്തില്‍ വസ്തുതയുണ്ടൊയെന്ന് പരിശോധിക്കും. ഈ വിഷയത്തെക്കുറിച്ച് അറിയാന്‍ ക്യാമ്പിൽ പങ്കെടുത്ത പെൺകുട്ടികളോട് സംസാരിക്കാൻ യൂത്ത് കോൺഗ്രസ് നേതൃത്വത്തോട് നിർദേശിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ കോണ്‍ഗ്രസ് ഒരു വിട്ടുവീഴ്ചക്ക് തയ്യാറാകില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.

പാലക്കാട്‌ നടന്ന ചിന്തന്‍ ശിബിരത്തില്‍ വെച്ച് പ്രതിനിധിയായ പെണ്‍കുട്ടിയോട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ്‌ അംഗമായിരുന്ന വിവേക് നായര്‍ മോശമായി പെരുമാറിയെന്നാണ് പരാതി. പെണ്‍കുട്ടിയുടെ പരാതി കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ദളിത്‌ വിഭാഗത്തില്‍ നിന്നും വരുന്നതിനാല്‍ നിരവധി പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നുണ്ടെന്നും അതില്‍ ഒന്നാണ് ലൈംഗീക അതിക്രമമെന്നും കത്തില്‍ പറയുന്നു. പരാതി പുറത്തുവന്നതോടെ സംസ്ഥാന നേതൃത്വത്തിന്‍റെ ശുപാർശ അനുസരിച്ച് വിവേകിനെ സംഘടനയുടെ  പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ചിന്തന്‍ ശിബരത്തില്‍ വെച്ച് ലൈംഗീക അതിക്രമം നേരിടേണ്ടിവന്നു എന്ന് പെണ്‍കുട്ടി പരാതി നല്‍കിയിട്ടില്ലെന്ന് യൂത്ത്കോണ്‍ഗ്രസ് ഇന്നലെ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. പരാതിയെക്കുറിച്ച് പറയേണ്ടത് അത് നേരിട്ടവരാണ്. ഏതെങ്കിലും പെണ്‍കുട്ടിക്ക് അത്തരമൊരു അനുഭവം ചിന്തന്‍ ശിബിരത്തില്‍ വെച്ച് നേരിടേണ്ടി വന്നിട്ടുണ്ടെങ്കില്‍ എല്ലാവിധ നിയമസഹായവും നല്‍കുമെന്നും യൂത്ത് കോണ്‍ഗ്രസിന് സ്വന്തമായി പൊലീസും കോടതിയുമില്ലെന്നും നേതൃത്വം വ്യക്തമാക്കിയിരുന്നു. കുറ്റക്കാരനാണെങ്കില്‍ ആരെയും രക്ഷിക്കില്ലെന്നും സിപിഎം നടപ്പാക്കുന്നത് പോലെ പാര്‍ട്ടി കോടതികളില്‍ ഇത്തരം പ്രശ്നങ്ങള്‍ തീര്‍പ്പാക്കില്ലെന്നും വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 3 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 3 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 4 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 5 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More