സുശാന്തിന് കഞ്ചാവ് വാങ്ങി നല്‍കി; നടി റിയാ ചക്രബര്‍ത്തിക്കെതിരെ എന്‍ സി ബി കുറ്റപത്രം

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ നടി റിയാ ചക്രബര്‍ത്തിക്കെതിരെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി)യുടെ കുറ്റപത്രം. റിയ സുശാന്തിന് ചെറിയ അളവില്‍ കഞ്ചാവ് വാങ്ങികൊടുത്തെന്നും അതിനുള്ള സാമ്പത്തിക സഹായം ചെയ്‌തുവെന്നുമാണ്  കുറ്റപത്രത്തില്‍ പറയുന്നത്. റിയയുടെ സഹോദരന്‍ ഷോവിക് ചക്രബര്‍ത്തിയുള്‍പ്പെടെ മറ്റ് 35 പേരെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. കുറ്റം ചെയ്‌തെന്ന് തെളിഞ്ഞാല്‍ റിയ 10 വര്‍ഷം തടവ് ശിക്ഷ അനുഭവിക്കേണ്ടിവരും. 

'റിയാ ചക്രബര്‍ത്തി നിരവധി തവണ കഞ്ചാവ് വാങ്ങിയിട്ടുണ്ട്. അവ സുശാന്തിന് കൈമാറുകയും ചെയ്തിട്ടുണ്ട്. 2020 മാര്‍ച്ച് മുതല്‍ സെപ്റ്റംബര്‍ വരെയുളള മാസങ്ങളില്‍ നടന്ന കഞ്ചാവ് ഡെലിവറികള്‍ക്കെല്ലാം പണം നല്‍കിയത് റിയയാണ്'-എന്നാണ് എന്‍സിബി കുറ്റപത്രത്തില്‍ പറയുന്നത്. എന്‍ഡിപിഎസ് ആക്ടിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കേസിലെ പത്താം പ്രതിയാണ് റിയാ ചക്രബര്‍ത്തി.

റിയ സുശാന്തിനെ പണത്തിനുവേണ്ടി ചൂഷണം ചെയ്യുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നെന്ന് സുശാന്തിന്റെ കുടുംബം ആരോപിച്ചിരുന്നു. എന്‍സിബിക്കുപുറമേ സി ബി ഐയും ഇന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും റിയക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുന്നുണ്ട്. 2020 സെപ്റ്റംബറില്‍ റിയ ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നു. 28 ദിവസത്തിനുശേഷം ബോംബൈ ഹൈക്കോടതിയാണ് അവര്‍ക്ക് ജാമ്യം അനുവദിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2020 ജൂണ്‍ പതിനാലിലാണ് സുശാന്ത് സിംഗ് രജ്പുതിനെ മുംബൈ ബാന്ദ്രയിലെ അപാര്‍ട്ട്‌മെന്റില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മാസങ്ങളായി കടുത്ത വിഷാദത്തിലായിരുന്നു സുശാന്തെന്നും അതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമായിരുന്നു അന്ന് പുറത്തുവന്ന വാര്‍ത്തകള്‍. സുശാന്തിന്റെ മരണം ബോളിവുഡ് സിനിമാ മേഖലയെതന്നെ വിവാദത്തിലാക്കുകയായിരുന്നു.

ബോളിവുഡിലെ നെപ്പോട്ടിസമാണ് സുശാന്തിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ആരോപിച്ച് നിരവധി സിനിമാ താരങ്ങള്‍ രംഗത്തെത്തിയിരുന്നു. ബോളിവുഡിലെ മയക്കുമരുന്ന് മാഫിയയിലേക്കും അന്വേഷണം നീണ്ടു. സുശാന്തിന്റെ മരണം കൊലപാതകമായിരുന്നു എന്നതടക്കമുളള ആരോപണങ്ങള്‍ വന്നിരുന്നെങ്കിലും എയിംസിലെ ഫോറന്‍സിക് വിദഗ്ദര്‍ അത് ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചു. സുശാന്ത് ഓര്‍മ്മയായി രണ്ടുവര്‍ഷം പിന്നിട്ടിട്ടും ദുരൂഹതകള്‍ വിട്ടൊഴിഞ്ഞിട്ടില്ല.

Contact the author

National Desk

Recent Posts

National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 3 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More