നോ എന്‍ട്രി ബോര്‍ഡ് വേണ്ട; ചിലരുടെ താത്പര്യത്തിനനുസരിച്ച് ആരെയും മാറ്റി നിര്‍ത്താന്‍ സാധിക്കില്ല - കെ മുരളിധരന്‍

കോഴിക്കോട് : കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അഭിപ്രായങ്ങള്‍ തുറന്നുപറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് കെ മുരളിധരന്‍ എം പി. ആരുടെ മുന്‍പിലും നോ എന്‍ട്രി ബോര്‍ഡ് സ്ഥാപിക്കരുതെന്നും ചിലരുടെ താത്പര്യത്തിനനുസരിച്ച് പാര്‍ട്ടിയുടെ മീറ്റിങ്ങില്‍ നിന്നോ ഔദ്യോഗിക സമ്മേളനങ്ങളില്‍ നിന്നോ ആരെയും മാറ്റി നിര്‍ത്താന്‍ സാധിക്കില്ലെന്നും കെ മുരളിധരന്‍ പറഞ്ഞു. സംസ്ഥാന നേതൃത്വം സംഘടിപ്പിച്ച ചിന്തന്‍ ശിബിരത്തില്‍  മുന്‍ കെ പി സി സി അദ്ധ്യക്ഷന്മാരായ മുല്ലപ്പള്ളി രാമചന്ദ്രനും വി എം സുധീരനും പങ്കെടുക്കാത്തതുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കെ മുരളിധരന്‍. 

ആരെയും മാറ്റി നിര്‍ത്തുന്നതിനോട് തനിക്ക് അഭിപ്രായമില്ല. മുന്നണി വിട്ടുപോയവരെയും തിരികെ കൊണ്ടുവരണം. എല്ലാവരുടെയും അഭിപ്രായങ്ങള്‍ കേള്‍ക്കുകയും വിലനല്‍കുകയും വേണം. രാജ്യം വളരെ പ്രതീക്ഷയോടെ കോണ്‍ഗ്രസിനെ നോക്കുന്ന സമയത്ത് ചെറിയ കാരണങ്ങളുടെ പേരില്‍ പ്രധാന യോഗങ്ങളില്‍ നിന്നും നേതാക്കള്‍ വിട്ടുനില്‍ക്കരുത്. അത് ജനങ്ങള്‍ക്ക് കോണ്‍ഗ്രസിലുള്ള വിശ്വാസം നഷ്ടമാകുന്നതിന് കാരണമാകും. പാര്‍ട്ടി ശക്തമായി തിരിച്ചുവന്നാല്‍ കുറെ ആളുകള്‍ പ്രവര്‍ത്തിക്കാനുണ്ടാകും - കെ മുരളിധരന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക  

കോഴിക്കോട്ട് ഇന്നലെ ആരംഭിച്ച ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കില്ലെന്ന് വി എം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും അറിയിച്ചിരുന്നു. കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനുമായുള്ള അഭിപ്രായവ്യത്യാസം മൂലമാണ് ഇരുവരും ചിന്തന്‍ ശിബിരില്‍ പങ്കെടുക്കാത്തതെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ട്‌. എന്നാല്‍ മാറ്റിവെക്കാന്‍ സാധിക്കാത്ത വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് ഇരുവരും മാറിനില്‍ക്കുന്നതെന്നാണ് നേതൃത്വം നല്‍കിയ വിശദീകരണം. 

Contact the author

Web Desk

Recent Posts

Web Desk 1 month ago
Editorial

'ജലീലിക്കാ, ഇങ്ങക്ക് കൂട്ടിയാ കൂടൂല, അതിന് ഇച്ചിരി കൂടെ മൂക്കണം'- പി കെ ഫിറോസ്

More
More
Web Desk 1 year ago
Editorial

മില്‍മ പാല്‍ ലിറ്ററിന് ആറുരൂപ വർധിക്കും

More
More
Editorial

റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ മധ്യസ്ഥത വഹിക്കാന്‍ തയാറാണെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ

More
More
Web Desk 1 year ago
Editorial

കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറിയായി ബിനീഷ് കോടിയേരി

More
More
Web Desk 1 year ago
Editorial

സിനിമ ഡയറക്ട് ചെയ്യാന്‍ പോലും കോഴ്‌സ് പഠിച്ചിട്ടില്ല, പിന്നല്ലേ അഭിപ്രായം പറയാന്‍- ജൂഡ് ആന്റണി ജോസഫ്

More
More
Web Desk 1 year ago
Editorial

സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് കെ സുധാകരന്‍ പറഞ്ഞതില്‍ അഖിലേന്ത്യാ കോണ്‍ഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണം - സിപിഎം

More
More