കളക്ടറെന്താ ഉറങ്ങിപ്പോയതാണോ; സ്‌കൂളുകള്‍ക്ക് വൈകി അവധി പ്രഖ്യാപിച്ച എറണാകുളം ജില്ലാ കളക്ടര്‍ക്കെതിരെ സോഷ്യല്‍ മീഡിയ

കൊച്ചി: എറണാകുളം ജില്ലയില്‍ കനത്ത മഴ തുടര്‍ന്നിട്ടും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കാന്‍ വൈകിയ കളക്ടര്‍ രേണു രാജിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം. ഇന്ന് രാവിലെ എട്ടരയോടെയാണ് കളക്ടര്‍ എറണാകുളം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുളള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത്. കളക്ടറുടെ ഫേസ്ബുക്ക് കുറിപ്പിനുതാഴെ നിരവധി പേരാണ് വിമര്‍ശിച്ചും പരിഹസിച്ചും കമന്റുകളിട്ടിരിക്കുന്നത്. 

'വ്യാപകമായി കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലയില്‍ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും'-എന്നായിരുന്നു കളക്ടറുടെ പോസ്റ്റ്. എന്നാല്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ 'രാത്രിയില്‍ ആരംഭിച്ച മഴ ഇപ്പോഴും നിലയ്ക്കാതെ തുടരുന്നതിനാലും അപകടങ്ങള്‍ ഒഴിവാക്കുന്നതിനുമാണ് അവധി പ്രഖ്യാപിച്ചത്. ഇതിനകം പ്രവര്‍ത്തനം ആരംഭിച്ച സ്‌കൂളുകള്‍ അടയ്‌ക്കേണ്ടതില്ല. സ്‌കൂളിലെത്തിയ വിദ്യാര്‍ത്ഥികളെ തിരിച്ചയക്കേണ്ടതില്ലെന്നും അറിയിക്കുന്നു'-എന്നുകൂടി കളക്ടര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കുട്ടികള്‍ സ്‌കൂളിലെത്തിയതിനുശേഷം പ്രഖ്യാപിച്ച അവധി ബുദ്ധിമുട്ടിക്കുന്നതാണ്, 7 മണിക്കെങ്കിലും അവധി പ്രഖ്യാപിച്ചിരുന്നെങ്കില്‍..., മക്കളെ സ്‌കൂളിലേക്കയച്ച് ജോലിക്കുപോയ മാതാപിതാക്കള്‍ തീര്‍ച്ചയായും കളക്ടറുടെ മാതാപിതാക്കളെ ഓര്‍ക്കും, കളക്ടറെന്താ ഉറങ്ങിപ്പോയായിരുന്നോ?, പെരുമഴ കണ്ടില്ലേ? എണീറ്റുവന്ന് ചായകുടിയൊക്കെ കഴിഞ്ഞ് അവധി പ്രഖ്യാപിക്കാമെന്ന് കരുതിയാണോ എന്നിങ്ങനെ പോകുന്നു കളക്ടറുടെ പോസ്റ്റിനുതാഴെയുളള കമന്റുകള്‍.

അതേസമയം, സംസ്ഥാനത്ത് മഴയ്ക്ക് ചെറിയ ശമനമുണ്ടെങ്കിലും ഇന്നും മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. തിരുവന്തപുരം, കൊല്ലം ജില്ലകളിലൊഴികെ മറ്റ് 12 ജില്ലകളിലും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴമൂലം എറണാകുളം, തൃശൂര്‍, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 16 hours ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 1 day ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 2 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 3 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 3 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 4 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More