പെണ്‍കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം, സൗജന്യ വൈദ്യുതി, കടങ്ങള്‍ എഴുതിത്തളളും: വമ്പന്‍ പ്രഖ്യാപനങ്ങളുമായി ഗുജറാത്തില്‍ രാഹുല്‍ ഗാന്ധി

അഹമ്മദാബാദ്: കോണ്‍ഗ്രസ് ഗുജറാത്തില്‍ അധികാരത്തിലെത്തിയാല്‍ കര്‍ഷകരുടെ മൂന്ന് ലക്ഷം വരെയുളള കടങ്ങള്‍ എഴുതിത്തളളുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കര്‍ഷകര്‍ക്ക് വൈദ്യുതി സൗജന്യമായി നല്‍കുമെന്നും ഇപ്പോള്‍ ആയിരം രൂപയ്ക്ക് ലഭിക്കുന്ന പാചക വാതകം അഞ്ഞൂറ് രൂപയ്ക്ക് നല്‍കുമെന്നുമാണ് രാഹുല്‍ ഗാന്ധിയുടെ വാഗ്ദാനം. അഹമ്മദാബാദില്‍ നടന്ന 'പരിവര്‍ത്തന്‍ സങ്കല്‍പ്പ്' റാലിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിസംബര്‍ അവസാനത്തോടെ ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാഹുല്‍ ഗാന്ധിയുടെ വാഗ്ദാനങ്ങള്‍. 

'സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേല്‍ കര്‍ഷകരുടെ ശബ്ദമായിരുന്നു. ഒരു വശത്ത് ബിജെപി അദ്ദേഹത്തിന്റെ വലിയ പ്രതിമ നിര്‍മ്മിക്കുന്നു. മറ്റൊരുവശത്ത് അദ്ദേഹം ആര്‍ക്കുവേണ്ടിയാണോ പോരാടിയത് അവര്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നു. ഗുജറാത്തില്‍ ഞങ്ങള്‍ അധികാരത്തിലെത്തിയാല്‍ കര്‍ഷകരുടെ മൂന്നുലക്ഷം വരെയുളള കടങ്ങള്‍ എഴുതിത്തളളും. പത്തുലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. മൂവായിരത്തോളം ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ തുറക്കും. പെണ്‍കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കും. ക്ഷീര കര്‍ഷകര്‍ക്ക് പാല്‍ ലിറ്ററിന് അഞ്ചുരൂപ സബ്‌സിഡി നല്‍കും'- രാഹുല്‍ ഗാന്ധി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഗുജറാത്ത് ബിജെപിയുടെ കീഴില്‍ മയക്കുമരുന്നിന്റെ കേന്ദ്രമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. 'ഗുജറാത്തില്‍ ദിനംപ്രതി കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്നാണ് എത്തുന്നത്. മുന്ദ്ര തുറമുഖത്തുനിന്നാണ് അവ കടത്തുന്നത്. പക്ഷേ നിങ്ങളുടെ സര്‍ക്കാര്‍ അവര്‍ക്കെതിരെ യാതൊരു നടപടിയും എടുക്കുന്നില്ല. ഇതാണ് ഗുജറാത്ത് മോഡല്‍. പ്രതിഷേധിക്കുന്നതിനുമുന്‍പ് ആര്‍ക്കെതിരെയാണോ പ്രതിഷേധിക്കുന്നത് അവരുടെ തന്നെ അനുവാദം വാങ്ങേണ്ടിവരുന്ന ഒരു സംസ്ഥാനമാണിത്'-രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ജൂണ്‍ രണ്ടിന് ജയിലിലേക്ക് മടങ്ങും, എന്റെ ജീവന്‍ നഷ്ടമായാലും ഏകാധിപത്യത്തിനെതിരായ പോരാട്ടം തുടരണം- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 weeks ago
National

ഗാന്ധിജിയെ ലോകമറിഞ്ഞത് സിനിമയിലൂടെയെന്ന പരാമര്‍ശത്തില്‍ മോദിക്കെതിരെ കേസ്

More
More
National Desk 2 weeks ago
National

പ്രജ്വല്‍ രേവണ്ണ അറസ്റ്റില്‍; പിടിയിലായത് 34 ദിവസത്തിനുശേഷം

More
More
National Desk 2 weeks ago
National

ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിയും ഇങ്ങനെ വര്‍ഗീയത പറഞ്ഞിട്ടില്ല; മോദിക്കെതിരെ മന്‍മോഹന്‍ സിംഗ്

More
More
National Desk 2 weeks ago
National

ലോകത്തെ ഏറ്റവും രുചികരമായ ഭക്ഷണം ലഭിക്കുന്ന സ്ഥലങ്ങളുടെ പട്ടികയില്‍ ഇടംനേടി മുംബൈയും

More
More
National Desk 2 weeks ago
National

പ്രായശ്ചിത്തം ചെയ്യാനാണ് മോദി ധ്യാനത്തിന് പോകുന്നതെങ്കില്‍ നല്ലത്- കപില്‍ സിബല്‍

More
More