ഭാരത് ജോഡോ യാത്രക്ക് ആശംസകള്‍ - അരവിന്ദ് കെജ്രിവാള്‍

ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് ആശംസ അറിയിച്ച് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശിയ അധ്യക്ഷനുമായ അരവിന്ദ് കെജ്രിവാള്‍. കോണ്‍ഗ്രസ് നടത്തുന്ന ഭാരത് ജോഡോ യാത്രയെ അഭിനന്ദിക്കുന്നുവെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ഇത്തരം നീക്കങ്ങള്‍ നടത്തുന്നത് രാജ്യത്തിന് ഗുണം ചെയ്യുമെന്നും അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ഗുജറാത്ത് നിയമസഭാ തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസ്,ബിജെപി, എ എ പി എന്നീ പാര്‍ട്ടികള്‍ തമ്മിലാണ് മത്സരം നടക്കുക. ഈ സാഹചര്യത്തിലാണ് ഭാരത് ജോഡോ യാത്രക്ക് അരവിന്ദ് കെജ്രിവാള്‍ ആശംസയറിച്ചത്.

അതേസമയം, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവും അരവിന്ദ് കെജ്രിവാള്‍ ഉന്നയിച്ചു. കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ രാഹുല്‍ ഗാന്ധിയുള്ളപ്പോള്‍ താന്‍ എന്തിനാണെന്ന് കെജ്രിവാള്‍ ചോദിച്ചു. രാജ്യത്തിന്‍റെ വികസനമാണ് ആം ആദ്മി പാര്‍ട്ടി ലക്ഷ്യം വെക്കുന്നത്. മികച്ച വിദ്യാലയങ്ങളും സ്കൂളുകളും വേണമെങ്കില്‍ ഗുജറാത്തിലുള്ളവര്‍ ആം ആദ്മി പാര്‍ട്ടിക്ക് വോട്ട് ചെയ്യണമെന്നും കെജ്രിവാള്‍ ആവശ്യപ്പെട്ടു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തിരഞ്ഞെടുപ്പില്‍ കോൺഗ്രസിനുവേണ്ടി വോട്ട് പാഴാക്കുന്നതിന് പകരം ആം ആദ്മി പാർട്ടിയെ തിരഞ്ഞെടുക്കാന്‍ എല്ലാവരും തയ്യാറാകണം. എന്നാല്‍ രാഹുല്‍ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്രയെ ഞാന്‍ അഭിനന്ദിക്കുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ ബിജെപിക്കെതിരെ ഏതെങ്കിലും രീതിയില്‍ പ്രവര്‍ത്തിക്കണം. ഭാരത് ജോഡോ യാത്രക്ക് എല്ലാവിധ ആശംസകളും അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഓരോ ദിവസവും എം എല്‍ എമാരെ വിലക്കെടുക്കാനാണ് ബിജെപി ശ്രമിക്കുന്നത്. രാജ്യത്തുടനീളം 285 എംഎൽഎമാരെയാണ് ഇതുവരെ ബിജെപി വിലക്കെടുത്തത്. കോടികളാണ് ഓരോ എം എല്‍ എക്കും ബിജെപി വാഗ്ദാനം ചെയ്യുന്നത്. നമ്മള്‍ നല്‍കുന്ന തുക ഇത്തരം ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചാല്‍ എങ്ങനെയാണ് രാജ്യം പുരോഗതി പ്രാപിക്കുക - അരവിന്ദ് കെജ്രിവാള്‍ ചോദിച്ചു. 

Contact the author

National Desk

Recent Posts

Web Desk 4 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 5 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More