ഹണി എം വര്‍ഗീസ്‌ തുടരും; വിചാരണകോടതി മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം തള്ളി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ കോടതി മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം തള്ളി.  ജഡ്ജിയുമായും അവരുടെ കുടുംബവുമായും പ്രതിക്ക് അടുത്ത ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അതിജീവിത വിചാരണ കോടതി മാറ്റാണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. എന്നാല്‍ ഇത്തരം കീഴ്വഴക്കങ്ങള്‍ കോടതിയിലില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് അതിജീവിതയുടെ ഹര്‍ജി തള്ളിയത്. വാദം കേള്‍ക്കുവാന്‍ വനിതാ ജഡ്ജി തന്നെ വേണമെന്നില്ലെന്നും സി.ബി.ഐ കോടതിയിൽ നടക്കുന്ന വിചാരണ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റരുതെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

വിചാരണ സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യവും അതിജീവിത ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേസില്‍ ഇനി ഇടക്കാല ഉത്തവില്ലെന്നും അന്തിമ ഉത്തരവാണ്‌ പുറപ്പെടുവിക്കാമെന്നും കോടതി വ്യക്തമാക്കി. അതേസമയം, അതിജീവിത സമര്‍പ്പിച്ച ഹര്‍ജിയെ പ്രതി ദിലീപ് ശക്തമായി എതിര്‍ത്തിരുന്നു. അടച്ചിട്ട മുറിയിലായിരുന്നു ഇന്ന് വാദം കേട്ടത്. ജ‍ഡ്‍ജിമാർ അവരുടെ ഡ്യൂട്ടി ചെയ്യട്ടെ, അതിൽ  മാധ്യമങ്ങൾ ഇടപെടേണ്ടതില്ല എന്ന് വിധിയിൽ ഹൈക്കോടതി നിരീക്ഷിച്ചു. വിചാരണക്കോടതി ജഡ്ജി ഹണി എം. വര്‍ഗീസില്‍ അതിജീവിത നേരത്തെ തന്നെ അവിശ്വാസം രേഖപ്പെടുത്തിയിരുന്നു. ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതിയും നല്‍കിയിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

കോൾ വന്നപ്പോൾ പെട്ടന്ന് പ്ലേ ആയതാണ്; പോൺ വീഡിയോ കണ്ടതിൽ വിശദീകരണവുമായി ബിജെപി എംഎൽഎ

More
More
Web Desk 1 day ago
Keralam

ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന കേസ് വിശാല ബെഞ്ചിന് വിട്ടു

More
More
Web Desk 1 day ago
Keralam

വിറ്റഴിക്കാന്‍ കഴിഞ്ഞില്ല; 50 ലക്ഷത്തോളം ബിയര്‍ നശിപ്പിക്കാന്‍ ബിവറേജസ് കോര്‍പറേഷന്‍

More
More
Web Desk 1 day ago
Keralam

പാര്‍ട്ടിക്ക് എന്റെ സേവനം ആവശ്യമില്ലെങ്കില്‍ പറഞ്ഞാല്‍ മതി ഞാന്‍ മാറിക്കോളാം- കെ മുരളീധരന്‍

More
More
Web Desk 1 day ago
Keralam

സാഹിത്യകാരി സാറാ തോമസ്‌ അന്തരിച്ചു

More
More
Web Desk 1 day ago
Keralam

മധു വധക്കേസില്‍ അന്തിമ വിധി ഏപ്രില്‍ നാലിന്

More
More