അച്ഛനും മകള്‍ക്കും മര്‍ദ്ദനമേറ്റ സംഭവം; കെ എസ് ആര്‍ ടി സിയ്ക്ക് ഇനി പരസ്യം നല്‍കില്ലെന്ന് ജ്വല്ലറി ഉടമ

തിരുവനന്തപുരം: കാട്ടാക്കടയില്‍ ജീവനക്കാര്‍ മകളുടെ മുന്നില്‍വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് കെ എസ് ആര്‍ ടിസിക്ക് നല്‍കുന്ന പരസ്യം പിന്‍വലിച്ച് ജ്വല്ലറി. കോട്ടയത്തെ അച്ചായന്‍സ് ഗോള്‍ഡ് എന്ന ജ്വല്ലറിയാണ് കെ എസ് ആര്‍ ടി സിക്ക് നല്‍കിയിരുന്ന പരസ്യം പിന്‍വലിച്ചത്. പ്രതിമാസം നല്‍കിയിരുന്ന 1.86 ലക്ഷം രൂപയുടെ പരസ്യം പിന്‍വലിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി കെ എസ് ആര്‍ ടി സി എംഡിക്ക് കത്തുനല്‍കിയെന്നും കെ എസ് ആര്‍ ടി സി ജീവനക്കാരുടെ മര്‍ദ്ദനത്തിനിരയായ പ്രേമന്റെ മകള്‍ രേഷ്മയ്ക്ക് കോളേജിലേക്കുളള യാത്രാച്ചിലവിനായി അമ്പതിനായിരം രൂപയുടെ ചെക്ക് നല്‍കിയിട്ടുണ്ടെന്നും അച്ചായന്‍സ് ഗോള്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ടോണി വര്‍ക്കിച്ചന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

മകളുടെ കണ്‍സെഷന്‍ കാര്‍ഡ് പുതുക്കാനായി എത്തിയ ആമച്ചല്‍ സ്വദേശി പ്രേമനെ ആക്രമിച്ച നാല് കെ എസ് ആര്‍ ടി സി ജീവനക്കാരെയും കെ എസ് ആര്‍ ടി സി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുചുമത്തിയാണ് പൊലീസ് കേസെടുത്തത്. സംഘം ചേര്‍ന്ന് ആക്രമിക്കല്‍, കയ്യേറ്റം ചെയ്യല്‍, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് ആദ്യം കേസെടുത്തത്. പ്രേമന്റെ മകള്‍ രേഷ്മയുടെയും സുഹൃത്ത് അഖിലയുടെയും മൊഴിയെടുത്തതോടെയാണ് സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുത്തത്. ഏഴുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

Contact the author

Web Desk

Recent Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 3 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 3 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 4 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 5 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More