ഇനിയൊരു ശ്രീനാഥ് ഭാസിയുണ്ടാവരുത്, കേസുമായി മുന്നോട്ടുപോകും- പരാതിക്കാരി

കൊച്ചി: നടന്‍ ശ്രീനാഥ് ഭാസിക്കെതിരായ കേസുമായി മുന്നോട്ടുപോകുമെന്ന് പരാതിക്കാരിയായ അവതാരക. ന്യായവും സത്യവും തന്റെ ഭാഗത്താണെന്ന ധൈര്യത്തിലാണ് കേസുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചതെന്നും തെളിവുകളെല്ലാം കയ്യിലുണ്ടെന്നും പരാതിക്കാരി പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു അവരുടെ പ്രതികരണം. 'ഇനി ഇതുപോലെ ഒരു ശ്രീനാഥ് ഭാസിയുണ്ടാവരുത്. ആരോടും എന്തും പറയാമെന്ന് തോന്നരുത്. പ്രതികരിച്ചാല്‍ മാത്രമേ ഇത്തരം പ്രവണതകള്‍ക്ക് മാറ്റമുണ്ടാവുകയുളളു'-പരാതിക്കാരി പറഞ്ഞു.

'ക്യാമറ ഓഫ് ചെയ്തതിനുശേഷമാണ് ശ്രീനാഥ് ഭാസി തെറിവിളിച്ചത്.  ഒരു പ്രകോപനവുമില്ലാതെയായിരുന്നു തെറിവിളി. ഈ സംഭവത്തിനുപിന്നാലെ നിരവധി ചാനലുകളില്‍ ഇദ്ദേഹം നേരത്തെ മോശമായി പെരുമാറിയതിന്റെ വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്. അവതാരകരോട് അദ്ദേഹം എങ്ങനെയാണ് പെരുമാറുന്നതെന്ന് ഊഹിക്കാവുന്നതേയുളളു. അഭിപ്രായവ്യത്യാസങ്ങളുണ്ടാവുമ്പോള്‍ കാര്യങ്ങള്‍ മാന്യമായി പറഞ്ഞ് അവസാനിപ്പിക്കാം. അപ്പോള്‍ മാപ്പുപറഞ്ഞിരുന്നെങ്കില്‍ പ്രശ്‌നം തീരുമായിരുന്നു. പിന്നീട് കരഞ്ഞ് കാണിച്ചാല്‍ ചെയ്ത തെറ്റ് ഒരിക്കലും ശരിയാവില്ല'-പരാതിക്കാരി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, അഭിമുഖത്തിന് വരുമ്പോള്‍ ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചിരുന്നോ എന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്. ചോദ്യംചെയ്യലിനിടെ ശ്രീനാഥ് ഭാസിയുടെ രക്തസാമ്പിളുകള്‍ പൊലീസ് ശേഖരിച്ചിരുന്നു. ഇത് വിദഗ്ദ പരിശോധനയ്ക്ക് അയക്കും. ഇന്നലെ ശ്രീനാഥ് ഭാസിയെ ചോദ്യംചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുകയായിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 1 week ago
Editorial

മില്‍മ പാല്‍ ലിറ്ററിന് ആറുരൂപ വർധിക്കും

More
More
Editorial

റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ മധ്യസ്ഥത വഹിക്കാന്‍ തയാറാണെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ

More
More
Web Desk 2 weeks ago
Editorial

കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറിയായി ബിനീഷ് കോടിയേരി

More
More
Web Desk 2 weeks ago
Editorial

സിനിമ ഡയറക്ട് ചെയ്യാന്‍ പോലും കോഴ്‌സ് പഠിച്ചിട്ടില്ല, പിന്നല്ലേ അഭിപ്രായം പറയാന്‍- ജൂഡ് ആന്റണി ജോസഫ്

More
More
Web Desk 1 month ago
Editorial

സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് കെ സുധാകരന്‍ പറഞ്ഞതില്‍ അഖിലേന്ത്യാ കോണ്‍ഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണം - സിപിഎം

More
More
Web Desk 1 month ago
Editorial

പഠിക്കാനായി കടല വില്‍ക്കേണ്ട; വിനിഷയുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്ത് ജില്ലാ കളക്ടര്‍

More
More