ലക്നൗ: മായാവതിയെ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കാന്‍ സഖ്യകക്ഷികള്‍ തയാറാണെങ്കില്‍ 2024-ലെ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യത്തില്‍ ചേരാമെന്ന് ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി). ബി എസ് പി ദേശീയ വക്താവ് ധരംവീര്‍ ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്. പ്രതിപക്ഷത്തുളള പാര്‍ട്ടികള്‍ ബി എസ് പിയെ മര്യാദയോടെ കണ്ട്, അവരുടെ അജണ്ട പാര്‍ട്ടി അധ്യക്ഷയോട് പറയുകയാണെങ്കില്‍ അവരുമായി യോജിച്ച് പോകുന്നതില്‍ അപകടമൊന്നും കാണുന്നില്ലെന്നും അന്തിമ തീരുമാനം ബഹന്‍ജി (മായാവതി) ആയിരിക്കും എടുക്കുക എന്നും ധരംവീര്‍ സിംഗ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
'പ്രതിപക്ഷത്തുളള പാര്‍ട്ടികള്‍ക്ക് മായാവതിയെപ്പോലെ വലിയ നേതാക്കളില്ല. മായാവതി പാന്‍ ഇന്ത്യന്‍ അപ്പീലുളള നേതാവാണ്.-ധരംവീര്‍ സിംഗ് പറഞ്ഞു. അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിയുമായുളള സഖ്യസാധ്യതയെക്കുറിച്ചും ധരംവീര്‍ സിംഗ് പ്രതികരിച്ചു. 'അഖിലേഷ് യാദവിനേക്കാള്‍ വലിയ നേതാവാണ് മായാവതി. അവര്‍ നാലുതവണ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിട്ടുണ്ട്. അഖിലേഷ് ഒരുതവണ മാത്രമാണ് ആ സ്ഥാനത്തിരുന്നത്. മായാവതി വലിയ മനസുളളവരാണ്. മറ്റുളളവരുടെ തെറ്റുകള്‍ ക്ഷമിക്കുന്നവരാണ്. അഖിലേഷ് മായാവതിയെ അംഗീകരിക്കുകയാണെങ്കില്‍ അദ്ദേഹത്തെ ഞങ്ങളും സ്വീകരിക്കും'-ധരംവീര്‍ സിംഗ് കൂട്ടിച്ചേര്‍ത്തു.