ആരൊക്കെ അച്ചടക്കം പാലിക്കണം എന്ന് തീരുമാനിക്കുന്നത് പണവും അധികാരവുമാണോ?- ഡബ്ല്യു സി സി

കൊച്ചി: യൂട്യൂബ് ചാനല്‍ അവതാരകയെ അപമാനിച്ച കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയെ വിലക്കിയ സിനിമാ നിര്‍മ്മാതാക്കളുടെ നടപടിയില്‍ പ്രതികരണവുമായി വിമണ്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യു സി സി). ശ്രീനാഥ് ഭാസിക്കെതിരായ നടപടി സഹപ്രവര്‍ത്തകരോട് നാം കാണിക്കേണ്ട ബഹുമാനത്തിന്റെ പ്രസക്തി മനസിലാക്കാന്‍ സഹായിക്കുമെന്ന് ഡബ്ല്യു സി സി പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. നിര്‍മ്മാതാവും നടനുമായ വിജയ് ബാബുവിനും പടവെട്ട് സിനിമയുടെ സംവിധായകന്‍ ലിജു കൃഷ്ണയ്ക്കുമെതിരെ ഇതേ നിര്‍മ്മാതാക്കളുടെ സംഘടന ഒരു നടപടിയും എടുക്കാത്തത് എന്തുകൊണ്ടാണെന്നും ആരൊക്കെ അച്ചടക്കം പാലിക്കണമെന്ന് തീരുമാനിക്കുന്നത് പണവും അധികാരവുമാണോ എന്നും ഡബ്ല്യു സി സി ചോദിക്കുന്നു.

ഡബ്ല്യു സി സി പുറത്തിറക്കിയ കുറിപ്പ്

വനിതാ മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച സംഭവത്തില്‍ ശ്രീനാഥ് ഭാസിക്കെതിരെ കേരളാ ഫിലിം പ്രോഡ്യൂസേഴ്‌സ് അസോസിയേഷന്‍ അച്ചടക്ക നടപടി സ്വീകരിച്ചു. സഹപ്രവര്‍ത്തകരോട് നാം കാണിക്കേണ്ട ബഹുമാനത്തിന്റെ പ്രസക്തി മനസിലാക്കാന്‍ ഈ നടപടി തീര്‍ച്ചയായും സഹായിക്കും. ഈ ഒരു സംഭവത്തില്‍ മാത്രം നടപടിയെടുത്താല്‍ മതിയോ എന്ന് ചിന്തിക്കണം. നമ്മുടെ സിനിമാ മേഖലയിലെ പുരുഷന്മാര്‍ ലൈംഗിക കുറ്റകൃത്യങ്ങളില്‍ പ്രതികളാവുകയും വിചാരണ നേരിടുകയും ചെയ്യുന്ന നിരവധി കേസുകള്‍ നമ്മുടെ പൊലീസ് സ്റ്റേഷനുകളിലും കോടതികളിലുമുണ്ട്.

വിജയ് ബാബുവിന്റെയും ലിജു കൃഷ്ണയുടെയും കേസുകള്‍ അതിന് ഉദാഹരണമാണ്. പടവെട്ട് സിനിമയുടെ സംവിധായകന്‍ ലിജു കൃഷ്ണ ഇപ്പോള്‍ ജാമ്യത്തിലാണ്. ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രോഡ്യൂസര്‍ക്കെതിരെയും ആരോപണം ഉയര്‍ന്നിട്ടുണ്ട്. പ്രതികള്‍ സംവിധാനം ചെയ്ത ഈ സിനിമയുടെ റിലീസ് ആഘോഷമാക്കുകയാണ് നിര്‍മ്മാതാക്കള്‍. വിജയ് ബാബുവിനെതിരെ യുവതി പരാതി നല്‍കിയതോടെ അയാള്‍ ഒളിവില്‍ പോയി. കൂടാതെ ഇരയുടെ പേര് വെളിപ്പെടുത്തി അവരെ അപമാനിക്കുകയും ചെയ്തു. ജാമ്യത്തിലറങ്ങിയ വിജയ് ബാബു ഒരു തെറ്റും ചെയ്തിട്ടില്ലെന്ന മട്ടില്‍ അയാളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയാണ്. 

എന്തുകൊണ്ടാണ് ഈ വ്യക്തികള്‍ക്കും അവരുടെ കമ്പനികള്‍ക്കുമെതിരെ യാതൊരു നടപടിയുമെടുക്കാന്‍ കേരളാ ഫിലിം പ്രോഡ്യൂസേഴ്‌സ് അസോസിയേഷന്‍ തയാറാവാത്തത്?  ആരൊക്കെ അച്ചടക്കം പാലിക്കണം എന്ന് പണവും അധികാവുമാണോ തീരുമാനിക്കുന്നത്? ലിംഗ വിവേചനത്തോടും മറ്റ് അതിക്രമങ്ങളോടും വിട്ടുവീഴ്ച്ചയില്ലാത്ത നയം സ്വീകരിക്കുകയും  ഈ വ്യക്തികള്‍ക്കെതിരെ ഉചിതമായ നടപടികള്‍ സ്വീകരിക്കുകയും വേണം. ഇത്തരം വ്യക്തികള്‍ സിനിമാ മേഖലയില്‍ ജോലി ചെയ്യുന്നതിനെ നിരുത്സാഹപ്പെടുത്തുകയും അതുവഴി നമ്മുടെ ജോലിസ്ഥലം മാന്യവും സുരക്ഷിതവുമാക്കാന്‍ ഉതകുന്ന സംവിധാനങ്ങള്‍ സജ്ജമാക്കുകയും വേണമെന്ന് കേരളാ ഫിലിം പ്രോഡ്യൂസേഴ്‌സ് അസോസിയേഷനോട് അഭ്യര്‍ത്ഥിക്കുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 22 hours ago
Keralam

നടന്‍ ഇന്നസെന്‍റിന്‍റെ നില അതീവ ഗുരുതരം

More
More
Web Desk 22 hours ago
Keralam

കോസ്റ്റ് ഗാര്‍ഡിന്‍റെ ഹെലികോപ്റ്റര്‍ നെടുമ്പാശ്ശേരിയില്‍ തകര്‍ന്നുവീണു

More
More
Web Desk 23 hours ago
Keralam

കസ്റ്റഡി മരണം: തൃപ്പൂണിത്തുറ എസ് ഐക്ക് സസ്പെന്‍ഷന്‍

More
More
Web Desk 1 day ago
Keralam

എതിര്‍ക്കേണ്ടത് ബിജെപിയെ ആണ് എന്ന ബോധ്യത്തിലാണ് രാഹുലിനെ പിന്തുണക്കുന്നത്- എം വി ഗോവിന്ദന്‍

More
More
Web Desk 1 day ago
Keralam

ഇന്നസെന്‍റിന്‍റെ നില അതീവഗുരുതരം

More
More
Web Desk 1 day ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ നടപടി പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം വര്‍ദ്ധിപ്പിക്കും- ശശി തരൂര്‍

More
More