യെച്ചൂരി കോണ്‍ഗ്രസിന്‍റെ വിസിറ്റിംഗ് സെക്രട്ടറി; അദ്ദേഹത്തെ വ്യക്തിപരമായി ഇഷ്ടമാണ് - ജയറാം രമേശ്‌

കൊച്ചി: ഭാരത്‌ ജോഡോയോടുള്ള സമീപനത്തില്‍ സിപിഎമ്മില്‍ രണ്ട് പക്ഷമാണുള്ളതെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി ജയറാം രമേശ്‌. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പദയാത്രക്ക് ആശംസകള്‍ അറിയിച്ചിരുന്നു. അദ്ദേഹം പ്രതിപക്ഷ ഐക്യത്തെ സ്വാഗതം ചെയ്യുന്നയാളാണ്. ദേശിയ തലത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും ഒരുമിച്ചാണ് പ്രവര്‍ത്തിക്കുന്നത്. സീതാറാം യെച്ചൂരി സിപിഎമ്മിന്‍റെ ജനറല്‍ സെക്രട്ടറിയാണെങ്കില്‍ അദ്ദേഹത്തെ കോണ്‍ഗ്രസിന്‍റെ വിസിറ്റിംഗ് സെക്രട്ടറിയെന്ന് താന്‍ വിശേഷിപ്പിക്കാറുണ്ടെന്നും ജയറാം രമേശ്‌ മാതൃഭൂമി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

യെച്ചൂരി കൂടുതല്‍ ജനാധിപത്യവാദിയാണ്. സിപിഎമ്മില്‍ കേരളാ ലോബിയും ബംഗാള്‍ ലോബിയുമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളാ ലോബിയുടെ ആളാണ്. അദ്ദേഹം കേരളത്തില്‍ കോണ്‍ഗ്രസിനോടാണ്  ഏറ്റുമുട്ടുന്നത്. അതുകൊണ്ട് തന്നെ ഭാരത് ജോഡോ യാത്രക്ക് അനുകൂലമായി സംസാരിക്കാന്‍ പിണറായി വിജയന് സാധിക്കില്ല. പ്രകാശ് കാരാട്ടും വൃന്ദ കാരാട്ടും ബംഗാള്‍ ലോബിയാണെന്നും ജയറാം രമേശ്‌ കൂട്ടിച്ചേര്‍ത്തു. ഭാരത് ജോഡോ യാത്ര കേരളത്തില്‍ ആരംഭിച്ചപ്പോള്‍ സിപിഎമ്മിനെ ആക്രമിക്കണമെന്ന് വിചാരിച്ചിട്ടില്ല. എന്നാല്‍ സിപിഎം പദയാത്രയെ പരിഹസിച്ചപ്പോള്‍ മാത്രമാണ് ട്വീറ്റ് ചെയ്തത്. പ്രകാശ്‌ കാരാട്ടിനെയും സീതാറം യെച്ചൂരിയെയും ഇഷ്ടമാണ്. രണ്ടുപേരും നന്നായി വായിക്കുകയും പഠിക്കുകയും ചെയ്യുമെന്നും ജയറാം രമേശ്‌ അഭിപ്രായപ്പെട്ടു. 

കോണ്‍ഗ്രസിന് പ്രത്യേയശാസ്ത്രങ്ങളില്ല, ആശയങ്ങളാണുള്ളതെന്നും അതുകൊണ്ടാണ് ബിജെപിയില്‍ നിന്നും കോണ്‍ഗ്രസ് വേറിട്ടുനില്‍ക്കുന്നതെന്നും ജയറാം രമേശ്‌ പറഞ്ഞു. പാര്‍ട്ടി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ കാമരാജ് മാതൃകയാണ് തനിക്ക് താത്പര്യം. മത്സരം നടന്നാല്‍ പരസ്പരം ശത്രുതവരും. അത് ഗ്രൂപ്പിസത്തിന് വഴിയോരുക്കും. 137 വര്‍ഷത്തെ കോണ്‍ഗ്രസ് ചരിത്രത്തില്‍ നാലു തവണ മാത്രമേ മത്സരമുണ്ടായിട്ടുള്ളൂ എന്നും ജയറാം രമേശ് ചൂണ്ടിക്കാട്ടി.

Contact the author

Web Desk

Recent Posts

Web Desk 20 hours ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 1 day ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 2 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 2 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 4 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 4 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More