എനിക്ക് തല മറയ്ക്കാമെങ്കില്‍ എന്തുകൊണ്ട് അവര്‍ക്ക് കഴിയില്ലാ?; ഹിജാബ് നിരോധനത്തിനെതിരെ സിഖ് യുവതി സുപ്രീംകോടതിയില്‍

ബംഗളുരു: കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചതിനെതിരെ ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ച് സിഖ് യുവതി. ഹരിയാന സ്വദേശിയായ കരണ്‍ജീത് കൗറാണ് ഹിജാബ് നിരോധനത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. തനിക്ക് ശിരോവസ്ത്രം ധരിക്കാമെങ്കില്‍ എന്തുകൊണ്ട് മുസ്ലീം പെണ്‍കുട്ടികളും സ്ത്രീകളും അത് ധരിക്കുന്നത് ഒരു വിഭാഗം ആളുകള്‍ക്ക് അംഗീകരിക്കാനാവുന്നില്ല എന്നാണ് കരണ്‍ജീത് കൗറിന്റെ ചോദ്യം. ഹിജാബ് നിരോധനത്തിനെതിരെ സുപ്രീംകോടതിയില്‍ പോരാടുന്ന 23 പേരില്‍ ഏക അമുസ്ലീം കരണ്‍ജീതാണ്. 

'നമ്മുടെ ഹിന്ദു സഹോദരിമാര്‍ പുറത്തുപോകുമ്പോഴും ക്ഷേത്രങ്ങളില്‍ പോകുമ്പോഴുമെല്ലാം തല മറയ്ക്കുകയും സിന്ദൂരമിടുകയുമൊക്കെ ചെയ്യാറുണ്ട്. അവരോട് ഇനിമുതല്‍ തല മറയ്ക്കരുത്, അതെടുത്ത് കളയൂ, അതെല്ലാം നമ്മുടെ ഐക്യമില്ലാതാക്കും എന്ന് ആരെങ്കിലും പറയാറുണ്ടോ? ശിരോവസ്ത്രം ധരിക്കുക എന്നത് മുസ്ലീങ്ങളുമായി മാത്രം ബന്ധമുളളതല്ല, സിഖ്, ഹിന്ദു സ്ത്രീകളും ശിരോവസ്ത്രവും ടര്‍ബനുമൊക്കെ ധരിക്കാറുണ്ട്. ഇന്ത്യന്‍ പാരമ്പര്യത്തിന്റെ ഭാഗമാണത്'- കരണ്‍ജീത് കൗര്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കര്‍ണാടകയില്‍ ഹിജാബ് ധരിച്ചെത്തിയ പെണ്‍കുട്ടിയ്ക്കുനേരേ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ജയ് ശ്രീ റാം വിളിച്ച് ഓടിയടുക്കുന്നതും പെണ്‍കുട്ടി അല്ലാഹു അക്ബര്‍ എന്ന് ഉറക്കെ വിളിക്കുന്നതുമായ വീഡിയോ കണ്ടതാണ് ഹിജാബ് നിരോധന വിഷയത്തില്‍ ഇടപെടാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് കരണ്‍ജീത് കൗര്‍ പറഞ്ഞു. 'ചില കാര്യങ്ങള്‍ നമ്മെ ആഴത്തില്‍ ബാധിക്കും. നമുക്ക് പിന്നെ നിശബ്ദരായിരിക്കാന്‍ സാധിക്കില്ല. ആ വീഡിയോ കണ്ടപ്പോള്‍ ആ കുട്ടിക്കൊപ്പം താനുണ്ടായിരുന്നെങ്കില്‍ എന്ന് തോന്നിപ്പോയി. അവള്‍ അല്ലാഹു അക്ബര്‍ എന്ന് സംഘപരിവാറുകാര്‍ക്കുമുന്നില്‍ വിളിച്ചത് പ്രതിരോധിക്കാനാണ്. ഞാനായിരുന്നെങ്കില്‍ 'ബോലെ സോ നിഹാല്‍, സത് ശ്രീ അകല്‍' എന്ന് വിളിക്കുമായിരുന്നു.- അവര്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

National Desk 7 hours ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 2 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 2 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 3 days ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 3 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 4 days ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More