പോലീസിലെ പി എഫ് ഐ ബന്ധം: വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കേരള പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്തെ ചില പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുമായി ബന്ധമുണ്ടെന്ന് എന്‍ ഐ ഐ റിപ്പോര്‍ട്ട് കൈമാറിയെന്ന വാര്‍ത്ത നിഷേധിച്ച് കേരള പോലീസ്. 'പോലീസിലെ 873 ഉദ്യോഗസ്ഥര്‍ക്ക് നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവിക്ക് എന്‍ ഐ എ റിപ്പോര്‍ട്ട് കൈമാറി എന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന്' കേരള പോലീസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

കേരളാ പോലീസിലെ ചില ഉദ്യോഗസ്ഥര്‍ക്ക് പി എഫ് ഐയുമായി ബന്ധമുണ്ടെന്നും എന്‍ ഐ എ ഇവരുടെ വിവരങ്ങള്‍ ശേഖരിച്ചുവെന്നും മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് കേരള പോലീസ് വാര്‍ത്താക്കുറിപ്പ്‌ പുറത്തിറക്കിയത്. സംസ്ഥാനത്ത് പി എഫ് ഐ നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും റെയ്ഡ് നടത്തിയതിനു പിന്നാലെ നേതാക്കളും പോലീസ് ഉദ്യോഗസ്ഥരും തമ്മില്‍ ഫോണില്‍ ബന്ധപ്പെട്ടുവെന്നും വാര്‍ത്തകളുണ്ടായിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ ഫെബ്രുവരിയില്‍ ആര്‍ എസ് എസ് നേതാക്കളുടെ വിവരങ്ങള്‍ പി എഫ് ഐ നേതാക്കള്‍ക്ക് സിവില്‍ പോലീസ് ഓഫീസര്‍ ചോര്‍ത്തി നല്‍കിയിരുന്നു. തുടര്‍ന്ന് ഇയാളെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. മൂന്നാർ പോലീസ് സ്റ്റേഷനിൽ സമാന ആരോപണത്തെത്തുടർന്ന് എഎസ്ഐ അടക്കം 3 പേരെ സ്ഥലം മാറ്റിയിരുന്നു. ഈ വിവരങ്ങളെല്ലാം പരിശോധിച്ച എന്‍ ഐ എ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പി എഫ് ഐ ബന്ധമുണ്ടെന്ന് കണ്ടെത്തി ഡി ജി പി അനില്‍ കാന്തിന് റിപ്പോര്‍ട്ട്‌ നല്‍കിയെന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്ത വന്നത്. 

Contact the author

Web Desk

Recent Posts

Web Desk 16 hours ago
Keralam

വൈകി വന്ന നീതി; അയോഗ്യത പിന്‍വലിച്ചതിനെക്കുറിച്ച് മുഹമ്മദ് ഫൈസല്‍

More
More
Web Desk 17 hours ago
Keralam

ഒന്നാംക്ലാസ് പ്രവേശന പ്രായം 5 വയസ്സുതന്നെയെന്ന് മന്ത്രി ശിവൻകുട്ടി

More
More
Web Desk 20 hours ago
Keralam

ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ നടപടിക്കെതിരെ എ രാജ സുപ്രീം കോടതിയില്‍

More
More
Web Desk 21 hours ago
Keralam

കെ കെ രമയുടെ വലതുകൈ ലിഗമെന്റിന് ക്ഷതം; 8 ആഴ്ച്ച വിശ്രമം വേണമെന്ന് നിർദേശം

More
More
Web Desk 22 hours ago
Keralam

സ്ത്രീകളെ ശരീരമായി മാത്രം കാണുന്ന അധമ കാഴ്ചപ്പാടാണ് സുരേന്ദ്രന്‍റേത്- മന്ത്രി വീണ ജോര്‍ജ്ജ്

More
More
Web Desk 22 hours ago
Keralam

സിപിഎമ്മിലെ സ്ത്രീകള്‍ പൂതനകളെപ്പോലെയെന്ന പരാമര്‍ശം; കെ സുരേന്ദ്രനെതിരെ പൊലീസ് കേസെടുത്തു

More
More