കൊച്ചിയില്‍ 200 കിലോ ലഹരിമരുന്നുമായി ഇറാനിയന്‍ ഉരു പിടിയില്‍

കൊച്ചി: കൊച്ചി തീരത്ത് വന്‍ ലഹരിമരുന്ന് വേട്ട. 200 കിലോ ലഹരിമരുന്നുമായി ഇറാനിയന്‍ ഉരു പിടികൂടി. രഹസ്യവിവരത്തെത്തുടര്‍ന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും നേവിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടികൂടിയത്. സംഭവത്തില്‍ ആറുപേരെ എന്‍സിബി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെല്ലാം ഇറാനിയന്‍- പാക്കിസ്ഥാന്‍ പൗരന്മാരാണെന്നാണ് സൂചന. പിടിയിലായവരെ മട്ടാഞ്ചേരിയിലെത്തിച്ച് ചോദ്യംചെയ്ത് വരികയാണ്. ഇറാനില്‍നിന്ന് ഇന്ത്യന്‍ മഹാസമുദ്രം വഴി ലഹരിമരുന്ന് പാക്കിസ്ഥാനിലേക്ക് എത്തിക്കാനായിരുന്നു പദ്ധതിയെന്നാണ് ലഭിക്കുന്ന വിവരം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തീരത്തുനിന്ന് 1200 നോട്ടിക്കല്‍ മൈല്‍ അകലെ പുറംകടലില്‍നിന്നാണ് ഇറാനിയന്‍ കപ്പല്‍ കണ്ടെത്തിയത്. തുടര്‍ന്ന് നേവിയും എന്‍സിബി സംഘവും ചേര്‍ന്ന് ഉരു വളയുകയും പരിശോധന നടത്തുകയുമായിരുന്നു. പിടികൂടിയ ലഹരിവസ്തുക്കള്‍ കൊച്ചിയിലെത്തിച്ചു. സമീപകാലത്ത് കൊച്ചിയില്‍ നടന്ന ഏറ്റവും വലിയ ലഹരിവേട്ടയാണിത്. കൊച്ചി തീരം വഴി ലഹരിമരുന്ന് കടത്ത് നടക്കുന്നതായി എന്‍സിബിക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ കടലില്‍ കര്‍ശന നിരീക്ഷണവും ഏര്‍പ്പെടുത്തിയിരുന്നു. പിടിച്ചെടുത്ത ലഹരിമരുന്നുമായി ബന്ധപ്പെട്ട്  കൂടുതല്‍ വിവരങ്ങള്‍ നേവിയോ എന്‍ സി ബിയോ പുറത്തുവിട്ടിട്ടില്ല.

Contact the author

Web Desk

Recent Posts

Web Desk 6 hours ago
Keralam

ദേശീയപാത വികസനം സൗജന്യമല്ല കേരളത്തിന്‍റെ അവകാശമാണ് - മുഖ്യമന്ത്രി

More
More
Web Desk 1 day ago
Keralam

നിയമസഭാ സ്പീക്കര്‍ പാനലില്‍ മുഴുവന്‍ വനിതകള്‍; ചരിത്രപരം

More
More
Web Desk 1 day ago
Keralam

കേരളത്തില്‍ മാലിന്യപ്ലാന്‍റുകള്‍ വേണ്ടന്ന് വെക്കാന്‍ പറ്റില്ല - മുഖ്യമന്ത്രി

More
More
Web Desk 1 day ago
Keralam

സജി ചെറിയാന്‍ ഭരണഘടനയെ അധിക്ഷേപിച്ചതിന് തെളിവില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്

More
More
Web Desk 1 day ago
Keralam

കൊടും ക്രിമിനലുകൾക്ക് വേണ്ടിയുള്ള പ്രത്യേക പാക്കേജ് മാർക്സിസ്റ്റ് പാർട്ടിയെ കൂടാതെ ബിജെപിക്കും ഗുണം ചെയ്യും - ചെന്നിത്തല

More
More
Web Desk 2 days ago
Keralam

പാര്‍ട്ടി കൊലയാളികളെ ജയില്‍ മോചിതരാക്കാനുള്ള ഉത്തരവ് റദ്ദാക്കണം - വി ഡി സതീശന്‍

More
More