കോണ്‍ഗ്രസിനകത്ത് പരിപൂര്‍ണ്ണ ജനാധിപത്യമുണ്ടെന്നതിന്റെ തെളിവാണ് അധ്യക്ഷ തെരഞ്ഞെടുപ്പ്- രമേശ് ചെന്നിത്തല

ആലപ്പുഴ: കോണ്‍ഗ്രസ് പരിപൂര്‍ണ്ണ ജനാധിപത്യമുളള പാര്‍ട്ടിയാണെന്ന് തെളിയിക്കുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസല്ലാതെ മറ്റേത് രാഷ്ട്രീയ പാര്‍ട്ടിയിലാണ് ആഭ്യന്തര ജനാധിപത്യമുളളതെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. വോട്ടര്‍മാര്‍ക്ക് അവരുടെ അഭിപ്രായം രേഖപ്പെടുത്താനുളള അവസരമാണ് കോണ്‍ഗ്രസ് നല്‍കിയിരിക്കുന്നതെന്നും അതാണ് പാര്‍ട്ടിയുടെ മഹത്വമെന്നും ചെന്നിത്തല പറഞ്ഞു. 

'ആഭ്യന്തര ജനാധിപത്യം ഇന്ത്യയിലെ വേറേത് രാഷ്ട്രീയ പാര്‍ട്ടിയിലാണുളളത്?  ബിജെപിയുടെ ജെ പി നദ്ദ എങ്ങനെയാണ് പ്രസിഡന്റായത്. ആര്‍ക്കെങ്കിലും അറിയാമോ? അമിത് ഷാ എങ്ങനെ പ്രസിഡന്റായെന്ന് ആര്‍ക്കെങ്കിലും അറിയാമോ? വെങ്കയ്യ നായിഡു എങ്ങനെ പ്രസിഡന്റായെന്ന് അറിയാമോ? ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനകത്ത് പരിപൂര്‍ണ്ണ ജനാധിപത്യം ഉണ്ട് എന്നുളളതാണ് ഈ തെരഞ്ഞെടുപ്പ് തെളിയിക്കുന്നത്. അത് കോണ്‍ഗ്രസിന്റെ മഹത്വമാണ്'-ചെന്നിത്തല പറഞ്ഞു. 

'ഇത് അഞ്ചാമത്തെ തവണയാണ് കോണ്‍ഗ്രസില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. സുഭാഷ് ചന്ദ്രബോസും പട്ടാഭി സീതാരാമയ്യയും തമ്മിലുളളതാണ് ആദ്യത്തെ തെരഞ്ഞെടുപ്പ്. രണ്ടാമത്തെ തെരഞ്ഞെടുപ്പ് പുരുഷോത്തം ദാസ് തണ്ഡനും ക്യപലാനിയും തമ്മിലായിരുന്നു. മൂന്നാമത്തേത് സീതാറാം കേസരിയും ശരത് പവാറും രാജേഷ് പൈലറ്റും തമ്മിലാണ് നടന്നത്. നാലാമത്തെ തെരഞ്ഞെടുപ്പ് ജിതന്ദ്ര പ്രസാദും സോണിയാ ഗാന്ധിയും തമ്മിലായിരുന്നു. അഞ്ചാമത്തേതാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂരും തമ്മിലുളളത്. വോട്ടര്‍മാര്‍ക്ക് സ്വാതന്ത്ര്യമായി അവരുടെ അഭിപ്രായം രേഖപ്പെടുത്താനുളള അവസരമാണ് കോണ്‍ഗ്രസ് പാര്‍ട്ടി നല്‍കിയിരിക്കുന്നത്. ഇന്ത്യയില്‍ ഏത് പാര്‍ട്ടിയിലാണ് ഇത്തരം ജനാധിപത്യമുളളത്?  ഞങ്ങള്‍ക്ക് അക്കാര്യത്തില്‍ അഭിമാനമുണ്ട്. 

ഗാന്ധിജിയുടെ സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ച ചരിത്രമുണ്ട്. നെഹ്‌റുവിന്റെ സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ച ചരിത്രമുണ്ട്. കോണ്‍ഗ്രസില്‍ സമ്പൂര്‍ണ ജനാധിപത്യം നിലനില്‍ക്കുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്. എല്ലാവരും ആവശ്യപ്പെട്ടതാണ് രാഹുല്‍ ഗാന്ധി പ്രസിഡന്റാവണം എന്ന്. പക്ഷേ അദ്ദേഹം പറഞ്ഞു താന്‍ പ്രസിഡന്റാവാനില്ലെന്ന്. എന്നിട്ടും പലരും സമ്മര്‍ദ്ദം ചെലുത്തി. അന്ന് അദ്ദേഹം പറഞ്ഞു, സ്വതന്ത്ര്യമായി തെരഞ്ഞെടുപ്പ് നടക്കട്ടേ, കൂടുതല്‍ വോട്ട് കിട്ടുന്നയാള്‍ പ്രസിഡന്റാവട്ടെ എന്ന്. അതാണ് കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ പ്രത്യേകത'-രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 3 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 3 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 4 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 5 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More