കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ സഞ്ചരിക്കുന്ന ടൂറിസ്റ്റ് ബസിന്‍റെ ഫിറ്റ്നസ് എം വി ഡി റദ്ദാക്കി. നേരത്തെ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ബസ് ഹാജരാക്കാനോ ഉടമ നേരിട്ടെത്തി വിശദീകരണം നല്‍കണോ തയ്യാറായിരുന്നില്ല. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ബസ് പരിശോധിക്കുകയും ഈ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് ഫിറ്റ്‌നസ് റദ്ദാക്കിയതെന്ന് എറണാകുളം ആര്‍.ടി.ഒ.യുടെ ചുമതല വഹിക്കുന്ന മൂവാറ്റുപുഴ ആര്‍.ടി.ഒ. പി.എം. ഷെബീര്‍ പറഞ്ഞു. വടക്കാഞ്ചേരി ബസ് അപകടത്തിനുശേഷം ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകികൃത നിറം ഉറപ്പാക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ടീം ബസിന്‍റെ ഫിറ്റ്നസ് എം വി ഡി റദ്ദാക്കിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ബസ് പരിശോധനയില്‍ അഞ്ച് തരം നിയമ ലംഘനമാണ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. ബസില്‍ മഞ്ഞ സ്റ്റിക്കര്‍ പതിപ്പിച്ചിരുന്നു. ബസിന്റെ ടയര്‍ മോശാവസ്ഥയില്‍, ജിപിഎസ് സംവിധാനം പ്രവര്‍ത്തിക്കുന്നില്ല, റിയര്‍ വ്യൂ മിറര്‍ തകര്‍ന്ന നിലയില്‍, ഫസ്റ്റ് എയ്ഡ് ബോക്‌സില്‍ മരുന്നുകളില്ല തുടങ്ങിയ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയത്. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ 14 ദിവസത്തെ സമയപരിധിയാണ് മോട്ടോര്‍ വാഹന വകുപ്പ് ഉടമയ്ക്ക് നല്‍കിയിരിക്കുന്നത്. നിയമലംഘനങ്ങള്‍ പൂര്‍ണമായി പരിഹരിക്കുന്നതുവരെ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ സഞ്ചരിക്കുന്ന ബസ് സര്‍വീസ് നടത്തില്ല.