അന്വേഷണവുമായി സഹകരിക്കുന്നില്ല; ജാക്വിലിൻ ഫെർണാണ്ടസിനെതിരെ ഇ ഡി

ഡല്‍ഹി: ജാക്വിലിൻ ഫെർണാണ്ടസിനെതിരെ ഗുരുതര ആരോപണവുമായി ഇ ഡി. ജാക്വിലിൻ ഫെർണാണ്ടസ് അന്വേഷണവുമായി സഹകരിക്കുന്നില്ല. തെളിവുകള്‍ ലഭിച്ചപ്പോള്‍ മാത്രമാണ് നടി വെളിപ്പെടുത്തല്‍ നടത്തിയതെന്നും ഇ ഡി കോടതിയെ അറിയിച്ചു. രാജ്യം വിടാന്‍ ജാക്വിലിൻ ഫെർണാണ്ടസ് ശ്രമിച്ചുവെന്നും എന്നാല്‍ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചതിനാൽ അതിന് സാധിച്ചില്ല. കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ നടി നശിപ്പിച്ചുവെന്നും ഇഡി ആരോപിച്ചു. ഇടക്കാല ജാമ്യം നീട്ടി നല്‍കണമെന്നവശ്യപ്പെട്ട് നടി കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഈ ഹര്‍ജി പരിഗണിക്കുന്നതിനിടയാണ് ജാക്വിലിൻ ഫെർണാണ്ടസിനെതിരെ ഇ ഡി ഗുരുതര ആരോപണമുന്നയിച്ചിരിക്കുന്നതെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്.

അതേസമയം, ജാക്വിലിൻ ഫെർണാണ്ടസിന്‍റെ ഇടക്കാല ജാമ്യം നവംബര്‍ പത്ത് വരെ കോടതി നീട്ടി നല്‍കി. ജാമ്യം ഉൾപ്പെടെയുള്ള ഹർജികളിൽ വാദം കേൾക്കുന്നത് നവംബർ 10ന് പരിഗണിക്കും. ഓഗസ്റ്റ് 17നാണ് ​കേസിൽ ജാക്വിലിനെയും പ്രതിയാക്കി അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചത്. കേസുമായി ബന്ധപ്പെട്ട് നാല് തവണ നടിയെ ഇതിനകം ചോദ്യം ചെയ്തുകഴിഞ്ഞു. നടിക്ക് വിദേശയാത്രയ്ക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സുകേഷ് ചന്ദ്രശേഖർ മുഖ്യപ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസിലാണ് ആരോപണ വിധേയയായ ജാക്വിലിൻ അന്വേഷണം നേരിടുന്നത്. നടിക്ക് കേസുമായി യാതൊരുവിധത്തിലുള്ള ബന്ധവുമില്ലെന്ന് സുകേഷ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന വ്യവസായിയുടെ ഭാര്യയില്‍ നിന്ന് 200 കോടി രൂപ തട്ടിയെടുത്തുവെന്നാരോപിച്ചാണ് സുകേഷ് ചന്ദ്രശേഖറിനെതിരെ കേസ് എടുത്തത്. തുടര്‍ന്ന് ഈ കേസില്‍ ജാക്വിലിൻ ഫെർണാണ്ടസിനെയും ഇ ഡി പ്രതി ചേര്‍ക്കുകയായിരുന്നു. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുണ്ടായിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു.

എന്നാല്‍ തങ്ങള്‍ പ്രണയത്തിലായിരുന്നുവെന്നാണ് സുകേഷ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. ഇതിനുപിന്നാലെ നടിയും സുകേഷ് ചന്ദ്രശേഖറുമൊത്തുളള നിരവധി സ്വകാര്യ ചിത്രങ്ങളും പുറത്തുവന്നിരുന്നു. ജാക്വിലിനെ നായികയാക്കി 500 കോടിയുടെ ചിത്രം നിര്‍മ്മിക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് സുകേഷ് അവരെ സമീപിച്ചത്. കുതിരയും പേര്‍ഷ്യന്‍ പൂച്ചയും ഡയമണ്ട് കമ്മലുകളുമടക്കം പത്തുകോടിരൂപയോളം വിലമതിക്കുന്ന സമ്മാനങ്ങള്‍ സുകേഷ് നടിക്ക് നല്‍കിയിരുന്നു. 

Contact the author

National Desk

Recent Posts

National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 3 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More