അപ്പക്ക് ഞങ്ങള്‍ ചികിത്സ നിഷേധിക്കുന്നുവെന്ന വാര്‍ത്ത വ്യാജം- ചാണ്ടി ഉമ്മന്‍

കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് മക്കള്‍ ചികിത്സ നിഷേധിക്കുകയാണെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തവ്യാജമാണെന്ന് മകന്‍ ചാണ്ടി ഉമ്മന്‍. ചില ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതിനെതുടര്‍ന്നാണ് എറണാകുളം രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാജഗിരിയില്‍ നടത്തിയ പരിശോധനകളുടെ ഫലം തൃപ്തിയുള്ളതാണ്. കേരള സമൂഹത്തിനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും അദ്ദേഹത്തിന്റെ ആരോഗ്യനിലയെ കുറിച്ചറിയാന്‍ താല്‍പര്യമുണ്ടാകും. കുടുംബത്തെക്കുറിച്ചും പിതാവിന്‍റെ ആരോഗ്യത്തെക്കുറിച്ചും തെറ്റായ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നല്‍കരുതെന്നും ചാണ്ടി ഉമ്മന്‍ റിപ്പോര്‍ട്ടര്‍ ടി വിയോട് പ്രതികരിച്ചു.

'അപ്പക്ക് സുഖമില്ലെന്ന് അറിയിച്ചപ്പോള്‍ തന്നെ ഭരത് ജോഡോ യാത്രയിലായിരുന്ന ഞാന്‍ വീട്ടിലേക്ക് പോയിരുന്നു. അവിടുന്ന് അപ്പയെ ആശുപത്രിയില്‍ കൊണ്ടുപോവുകയും പരിശോധനകള്‍ നടത്തുകയും ചെയ്തു. കാര്യമായ ബുദ്ധിമുട്ട് ഇല്ലാത്തതിനാല്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമാണ് അപ്പയെ ഗസ്റ്റ് ഹൗസിലേക്ക് കൊണ്ടുവന്നത്. ജര്‍മ്മിനിയില്‍ മികച്ച ചികിത്സ ലഭിക്കുമെന്ന് കുറെയധികം ആളുകള്‍ പറഞ്ഞിരുന്നു. അതിനാലാല്‍ അദ്ദേഹത്തെ ജര്‍മ്മനിയില്‍ കൊണ്ടുപോകാന്‍ താത്പര്യപ്പെട്ടിരുന്നു. രാഹുല്‍ ഗാന്ധിയോട് ഇക്കാര്യം ഞാന്‍ പറയുകയും ചെയ്തിരുന്നു. എന്നാല്‍ ഹോമിയോ ചികിത്സയ്ക്കാണ് അപ്പയെ ജര്‍മ്മനിയില്‍ കൊണ്ടുപോകുന്നതെന്ന വാര്‍ത്തവ്യാജമാണ്. അവിടെ മികച്ച അലോപ്പതി ചികിത്സയും ലഭ്യമാണ് - ചാണ്ടി ഉമ്മന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഉമ്മന്‍ ചാണ്ടിയുടെ ഭാര്യയും മകനും പെന്തക്കോസ്ത് വിശ്വാസികളായതുകൊണ്ട് ഉമ്മന്‍ചാണ്ടിക്ക് ആധുനിക ചികിത്സ നല്‍കുന്നില്ലെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമമാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഗുരുതരമായ രോഗമുള്ള ഉമ്മന്‍ചാണ്ടിക്ക് ചികിത്സ നല്‍കാന്‍ ഭാര്യയും മകനും സമ്മതിക്കുന്നില്ലന്നും അദ്ദേഹത്തിന്റെ പെണ്‍മക്കള്‍ ഇതിനെതിരെ കോണ്‍ഗ്രസ് നേതാക്കളെ സമീപിച്ചിരുന്നുമാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇതിനെതിരെയാണ് ചാണ്ടി ഉമ്മന്‍ രംഗത്തെത്തിയിരിക്കുന്നത്.

Contact the author

Web Desk

Recent Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 3 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 3 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 4 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 5 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More