ഗവര്‍ണര്‍ മാധ്യമ സ്വാതന്ത്ര്യത്തിന്‍റെ കടക്കല്‍ കത്തിവെക്കുന്നു - ജോണ്‍ ബ്രിട്ടാസ്

തിരുവനന്തപുരം: കൈരളിക്കും മീഡിയ വണ്ണിനും വിലക്കേര്‍പ്പെടുത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടിനെതിരെ ഡോ. ജോണ്‍ ബ്രിട്ടാസ് എം പി. ഗവര്‍ണര്‍ ഏകാധിപതിയെപ്പോലെ കൈരളിയുടെയും മീഡിയ വണ്ണിന്‍റെയും പ്രതിനിധിയെ ഇറക്കിവിട്ടത് കേരള മാധ്യമസ്വാതന്ത്ര്യത്തിന്‍റെ കടക്കലുള്ള കത്തിവെക്കലാണെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. ഗവര്‍ണറുടെ പുലഭ്യങ്ങളെ അനുകൂലിക്കുന്നവര്‍ക്ക് വിലക്കില്ല. ഏകാധിപത്യം എന്താണെന്ന് കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയേണ്ട സമയം കഴിഞ്ഞു. ലോകത്തിലെ എല്ലാ മാധ്യമങ്ങള്‍ക്കും രാഷ്ട്രീയമുണ്ട്. അതുപോലെ കൈരളിക്കും രാഷ്ട്രീയമുണ്ട്. ഇന്ത്യയുടെ വാര്‍ത്താപ്രക്ഷേപണ വകുപ്പിന്‍റെ അനുമതിയോടുകൂടി പ്രവര്‍ത്തിക്കുന്ന ചാനലാണ്‌ കൈരളി. ഈ ചാനലിന്‍റെ ഉള്ളടക്കം എല്ലാ നിമിഷവും പരിശോധിക്കപ്പെടുന്നതാണ്. അത് പരിശോധിച്ചതിനുശേഷമാണ് എല്ലാ വര്‍ഷവും ലൈസന്‍സ് പുതുക്കുന്നത്. അതിന് എന്തെങ്കിലും അപാകതയുണ്ടെങ്കില്‍ അത് പരിഹരിക്കാനുള്ള സംവിധാനവും ഇവിടെയുണ്ടെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാര്‍ ഇവിടം ഭരിക്കണമെന്നാണ് കൈരളിയുടെ ആഗ്രഹം. കൈരളി നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ നിയമത്തിന്‍റെ വഴിക്ക് നീങ്ങാന്‍ ഗവര്‍ണര്‍ക്ക് സാധിക്കും. എന്നാല്‍ അത്തരം പ്രശ്നങ്ങളൊന്നും ഉന്നയിക്കാതെ ഏകാധിപതിയെപ്പോലെ കൈരളിയുടെ പ്രതിനിധിയെ ഇറക്കിവിട്ടത് കേരള മാധ്യമസ്വാതന്ത്ര്യത്തിന്‍റെ കടക്കലുള്ള കത്തിവെക്കലാണ്. എവിടുന്നെങ്കിലും കെട്ടിയിറക്കപ്പെട്ട വ്യക്തിക്ക് ചവിട്ടി അരക്കാനുള്ളതല്ല കേരളത്തിന്‍റെ ഭൂമിക. തന്‍റെ ഭാവനയ്ക്കനുസരിച്ചാണ് കേരളം മുന്‍പോട്ട് പോകേണ്ടതെന്ന് ഏതെങ്കിലും വ്യക്തിക്ക് തോന്നിയാല്‍ അത് തെറ്റാണെന്ന് ചൂണ്ടിക്കാണിക്കാനുള്ള ബാധ്യത എല്ലാ മാധ്യമങ്ങള്‍ക്കുമുണ്ട്. ഉത്തരേന്ത്യയിലെ ഏതെങ്കിലും ഭൂമിയിലുള്ള സാമൂഹിക രാഷ്ട്രീയ നിലപാട് ഇവിടെ ആവര്‍ത്തിക്കാന്‍ ശ്രമിച്ചാല്‍ അതൊന്നും അംഗീകരിച്ച് കൊടുക്കാനുള്ള മണ്ണല്ല കേരളമെന്ന് അദ്ദേഹത്തെ ഓര്‍മ്മപ്പെടുത്തുന്നുവെന്നും ജോണ്‍ ബ്രിട്ടാസ് കൂട്ടിച്ചേര്‍ത്തു. 

Contact the author

Web Desk

Recent Posts

Web Desk 19 hours ago
Keralam

ഷാരോണ്‍ വധക്കേസ്; പ്രതി ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

More
More
Web Desk 22 hours ago
Keralam

വന്ദേഭാരതിൽ യാത്ര ചെയ്തപ്പോൾ ബിജെപി ഓഫീസിലിരിക്കുന്ന പ്രതീതിയായിരുന്നു- കെ മുരളീധരൻ

More
More
Web Desk 23 hours ago
Keralam

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും- ശശി തരൂര്‍

More
More
Web Desk 1 day ago
Keralam

സ്വന്തം പാര്‍ട്ടിയെ വഞ്ചിച്ചാല്‍ ഇഹലോകത്തും പരലോകത്തും ഗതിപിടിക്കില്ല- കെ മുരളീധരന്‍

More
More
Web Desk 1 day ago
Keralam

സംവിധായകന്‍ കെ ജി ജോര്‍ജ്ജ് അന്തരിച്ചു

More
More
Web Desk 1 day ago
Keralam

'വേറെ ജോലിയുണ്ട്, ഷാജിയുടെ പരാമര്‍ശത്തില്‍ പ്രതികരിക്കാനില്ല'- മന്ത്രി വീണാ ജോര്‍ജ്ജ്‌

More
More