സ്വകാര്യ ഏജന്‍സി വഴി വോട്ടര്‍മാരുടെ വിവരം ശേഖരിച്ച കര്‍ണാടക മുഖ്യമന്ത്രി രാജിവെക്കണം- കോണ്‍ഗ്രസ്

ബംഗളുരു: വോട്ടര്‍മാരുടെ വിവരങ്ങള്‍ സ്വകാര്യ ഏജന്‍സിയെ ഉപയോഗിച്ച് ശേഖരിച്ച കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ രാജിവെക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ''മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് നടപടി ചട്ടങ്ങള്‍ ലംഘിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് തട്ടിപ്പിനാണ് അദ്ദേഹം ഇടനിലക്കാരനായിരിക്കുന്നത്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അദ്ദേഹത്തെ അറസ്റ്റുചെയ്യണം" എ ഐ സി സി ജനറല്‍ സെക്രട്ടറിയും കര്‍ണാടകയുടെ ചുമതലയുള്ള നേതാവുമായ രണ്‍ദീപ് സിംഗ് സുര്‍ജെവാല ആവശ്യപ്പെട്ടു. 

ബ്രുഹത് ബംഗളുരു മഹാനഗര പാലിക് എന്ന ബംഗളുരുവിലെ തദ്ദേശ സ്ഥാപനമാണ് ഇക്കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍ വോട്ടര്‍മാരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ സ്വകാര്യ സ്ഥാപനത്തിന് കരാര്‍ നല്‍കിയത്. വീടുകളിലെത്തി വോട്ടർമാരുടെ ലിംഗം, മാതൃഭാഷ, തെരഞ്ഞെടുപ്പ് ഐഡി, ആധാർ എന്നീ വിവരങ്ങളാണ് സ്വകാര്യ സ്ഥാപനം ശേഖരിച്ചത് എന്നാണ് ആരോപണം. ശേഖരിച്ച ഡാറ്റ സര്‍ക്കാറിന് കീഴിലുള്ള ഗരുഡ ആപ്പില്‍ സൂക്ഷിക്കണമെന്ന ചട്ടവും ലംഘിക്കപ്പെട്ടു. സ്വകാര്യ ഏജന്‍സിയുടെ ഡിജിറ്റല്‍ സമീക്ഷ എന്ന ആപ്പിലാണ് വിവരങ്ങള്‍ മുഴുവന്‍ ശേഖരിച്ചുവെച്ചിട്ടുള്ളത്‌ എന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഈ സ്വകാര്യ സ്ഥാപനം വഴി നിരവധി ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ നിയമിക്കുകയും അവര്‍ക്ക് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തുല്യമായ പദവിയും അധികാരവും നല്‍കുകയും ചെയ്യുക വഴി വലിയ തെരഞ്ഞെടുപ്പ് അഴിമതിക്കാണ് മുഖ്യമന്ത്രി ശ്രമിച്ചത്. ബ്രുഹത് ബംഗളുരു മഹാനഗര പാലിക്കിനുവേണ്ടി സര്‍വേ നടത്താന്‍ സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിച്ച നടപടിയില്‍  തന്നെ അഴിമതിയുണ്ടെന്നും ഇക്കാര്യം സമഗ്രമായി അന്വേഷിക്കണമെന്നും എ ഐ സി സി ജനറല്‍ സെക്രട്ടറി ആവശ്യപ്പെട്ടു. 

Contact the author

National Desk

Recent Posts

National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 3 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More