പോലീസിനെ അക്രമിച്ചവരെ "രാജ്യസ്നേഹികളെന്നാണോ" മന്ത്രിവിളിക്കേണ്ടത് - കെ ടി ജലീല്‍

പോലീസ് സ്റ്റേഷൻ അടിച്ചു തകർക്കുകയും പോലീസുകാരെ അക്രമിക്കുകയും ചെയ്ത സമര സമിതിക്കെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രി കെ ടി ജലീല്‍. വിഴിഞ്ഞം പോലീസ് സ്റ്റേഷൻ അടിച്ചു തകർക്കുകയും 35 പോലീസുകാരെ അക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത സാമൂഹ്യ വിരുദ്ധരെ "രാജ്യസ്നേഹികളെന്നാണോ" മന്ത്രി അബ്ദുറഹിമാൻ വിളിക്കേണ്ടത്? പോലീസ് സ്റ്റേഷൻ കത്തിക്കാൻ ആഹ്വാനം ചെയ്ത "അച്ഛനെ" എത്രയും വേഗം തുറുങ്കിലടക്കണമെന്നും കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

വിഴിഞ്ഞം പോലീസ് സ്റ്റേഷൻ അടിച്ചു തകർക്കുകയും 35 പോലീസുകാരെ അക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത സാമൂഹ്യ വിരുദ്ധരെ "രാജ്യസ്നേഹികളെന്നാണോ" മന്ത്രി അബ്ദുറഹിമാൻ വിളിക്കേണ്ടത്? പോലീസ് സ്റ്റേഷൻ കത്തിക്കാൻ ആഹ്വാനം ചെയ്ത "അച്ഛനെ" എത്രയും വേഗം തുറുങ്കിലടക്കണം. മന്ത്രി റഹ്മാനെതിരായ വിഴിഞ്ഞം സമരസമിതി നേതാവായ "ഫാദറി"ൻ്റെ പ്രതികരണം തികഞ്ഞ ധിക്കാരമാണ്. 

ഫിഷറീസ് മന്ത്രി സംസാരിച്ചത് നാടിനു വേണ്ടിയാണ്. വികസന പദ്ധതികൾ അട്ടിമറിക്കാൻ അച്ചാരം വാങ്ങിയവരുടെ "തനിനിറം" ആരും കാണാതെ പോകരുത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെയും മുൻ ഫിഷറീസ് മന്ത്രി ബാബുവിൻ്റെയും സാന്നിദ്ധ്യത്തിൽ ഒപ്പിട്ട കരാർ നടപ്പിലാക്കുക മാത്രമാണ് മന്ത്രി അബ്ദുറഹിമാൻ ചെയ്യുന്നത്.  വിഴിഞ്ഞം തുറമുഖം യു.ഡി.എഫ് നടപ്പിലാക്കുമ്പോൾ അത് "മഹത്തര"വും, എൽ.ഡി.എഫ് പ്രാവർത്തികമാക്കുമ്പോൾ "വങ്കത്തര"വുമാകുന്നത് എങ്ങിനെയെന്ന് മനസ്സിലാകുന്നില്ല.

അണിഞ്ഞ വസ്ത്രത്തിൻ്റെ നിറത്തോടെങ്കിലും നീതി പുലർത്താൻ വിഴിഞ്ഞം കലാപ "നേതാക്കൾ" തയ്യാറാവണം. പുരോഹിതൻമാർ രാഷ്ട്രീയ ചട്ടുകങ്ങളാകുന്നത് അംഗീകരിക്കാനാവില്ല. വലതുപക്ഷ മാധ്യമങ്ങളുടെ "തിരുനോട്ട"മുണ്ടെന്ന് കരുതി സർക്കാരിനെ മൂക്കിൽ വലിക്കാമെന്ന വിചാരമൊന്നും ആർക്കും വേണ്ട. നേഷണൽ ഹൈവേയും ഗെയ്ൽ വാതക പൈപ്പ് ലൈനും ഇടമൺ-കൊച്ചി പവർ ഹൈവേയും യാഥാർത്ഥ്യമാക്കാൻ പിണറായി സർക്കാരിന് കഴിഞ്ഞിട്ടുണ്ടെങ്കിൽ വിഴിഞ്ഞം തുറമുഖവും വൈകാതെ അർത്ഥപൂർണ്ണമാക്കി നാടിന് സമർപ്പിക്കും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
Contact the author

Web Desk

Recent Posts

Web Desk 4 hours ago
Keralam

സിനിമയില്‍ നിന്നും ഇടവേള എടുത്തതല്ല, എന്നെ മനപൂര്‍വ്വം ഒഴിവാക്കിയതാണ് - ധര്‍മജന്‍ ബോള്‍ഗാട്ടി

More
More
Web Desk 1 day ago
Keralam

നടി നവ്യാ നായര്‍ ആശുപത്രിയില്‍

More
More
Web Desk 1 day ago
Keralam

പ്ലസ് ടു പരീക്ഷാഫലം പിന്‍വലിച്ചെന്ന് വ്യാജ വാര്‍ത്ത നല്‍കിയ ബിജെപി നേതാവ് അറസ്റ്റില്‍

More
More
Web Desk 1 day ago
Keralam

റസാഖ് പയമ്പ്രോട്ടിന്റെ ആത്മഹത്യ; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ ഇന്ന് പരാതി നല്‍കും

More
More
Web Desk 2 days ago
Keralam

അങ്കമാലിയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് പത്തോളം പേര്‍ക്ക് പരിക്ക്

More
More
Web Desk 2 days ago
Keralam

രാജ്യത്തെ ഒറ്റുകൊടുത്തയാളുടെ ജന്മദിനത്തില്‍ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം; രക്തസാക്ഷികളെ അപമാനിക്കുന്നതിന് തുല്യമെന്ന് മുഹമ്മദ് റിയാസ്

More
More