അലന്‍ ഷുഹൈബിനെതിരായ എസ് എഫ് ഐയുടെ റാഗിങ് പരാതി വ്യാജമെന്ന് ആന്റി റാഗിങ് കമ്മിറ്റി റിപ്പോര്‍ട്ട്

കോഴിക്കോട്: അലന്‍ ഷുഹൈബിനെതിരായ എഫ് എഫ് ഐയുടെ റാഗിങ് പരാതി വ്യാജമെന്ന് ആന്റി റാഗിംഗ് കമ്മിറ്റി റിപ്പോര്‍ട്ട്. കണ്ണൂര്‍ പാലയാട് ക്യാമ്പസിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയും എസ് എഫ് ഐ പ്രവര്‍ത്തകനുമായ അഥിന്‍ സുബി നല്‍കിയ റാഗിങ് പരാതി വ്യാജമാണെന്നും അലന്‍ റാഗ് ചെയ്തിട്ടില്ലെന്നുമാണ് ആന്റി റാഗിങ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട്. ക്യാമ്പസ് ഡയറക്ടര്‍ ഡോ. മിനി അധ്യക്ഷയായ പതിമൂന്നംഗ കമ്മിറ്റിയാണ് കുട്ടികളില്‍നിന്ന് മൊഴിയെടുത്തും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും റിപ്പോര്‍ട്ട് തയാറാക്കിയത്. 

യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് കോളേജില്‍ പ്രശ്‌നമുണ്ടായത്. അലന്റെ സുഹൃത്ത് ബദറുദ്ദീനുമായി അഥിന്‍ സുബി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും അലന്‍ ഇരുവരെയും പിടിച്ചുമാറ്റാനായി എത്തുകയുമായിരുന്നു എന്നും ഇക്കാര്യം കോളേജിലെ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

നവംബര്‍ രണ്ടിനായിരുന്നു കണ്ണൂര്‍ പാലയാട് ക്യാമ്പസില്‍ കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഒന്നാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ത്ഥിയായ അഥിനെ അലന്റെ നേതൃത്വത്തിലുളള സംഘം മര്‍ദ്ദിച്ചു എന്നാരോപിച്ചാണ് എസ് എഫ് ഐ പരാതി നല്‍കിയത്. അലന്‍ ഷുഹൈബ്, ബദറുദ്ദീന്‍, നിഷാദ് എന്നീ വിദ്യാര്‍ത്ഥികള്‍ക്കെതിരെയായിരുന്നു പരാതി. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തനിക്കും സുഹൃത്തുക്കള്‍ക്കുമെതിരായ പരാതി വ്യാജമാണെന്നും യുഎപിഎ കേസില്‍ തനിക്ക് ലഭിച്ച ജാമ്യം ഇല്ലാതാക്കാനാണ് എസ് എഫ് ഐ ശ്രമിക്കുന്നതെന്നും നേരത്തെ അലന്‍ പ്രതികരിച്ചിരുന്നു. എസ് എഫ് ഐയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് അലനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു.

തുടര്‍ന്ന് യുഎപിഎ കേസിലെ ജാമ്യവ്യവസ്ഥകള്‍ അലന്‍ ലംഘിച്ചെന്നും ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പൊലീസ് എന്‍ ഐ എ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. മറ്റൊരു കേസിലും ഉള്‍പ്പെടരുതെന്ന ഉപാധിയോടെയാണ് യുഎപിഎ കേസില്‍ കോടതി ജാമ്യം അനുവദിച്ചതെന്നും ഇത് ലംഘിക്കപ്പെട്ടു, അലന്‍ റാഗിങ് കേസില്‍ അറസ്റ്റിലായെന്നും ചൂണ്ടിക്കാണിച്ചാണ് പൊലീസ് എന്‍ ഐ എ കോടതിയെ സമീപിച്ചത്.  

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

ജനങ്ങളോടുളള കടമയേക്കാള്‍ അവനവന്റെ ഈഗോയ്ക്കും അഹങ്കാരത്തിനും പ്രാധാന്യം കൊടുക്കുന്നയാളാണ് മുഖ്യമന്ത്രി- ഷാഫി പറമ്പില്‍

More
More
Web Desk 6 hours ago
Keralam

പഞ്ഞി മിഠായിയില്‍ ക്യാന്‍സറിന് കാരണമായ റോഡമിന്‍; സംസ്ഥാനത്ത് വ്യാപക പരിശോധന

More
More
Web Desk 7 hours ago
Keralam

സംയുക്ത എന്ന് വിളിച്ചാല്‍ മതി; മേനോന്‍ ഒഴിവാക്കി നടി

More
More
Web Desk 8 hours ago
Keralam

പ്രതിപക്ഷ പ്രതിഷേധം; നിയമസഭ പിരിഞ്ഞു

More
More
Web Desk 8 hours ago
Keralam

ചിന്ത ജെറോം കുടുംബ സുഹൃത്ത്; അനാവശ്യ ആരോപണങ്ങള്‍ ഒഴിവാക്കണം - റിസോര്‍ട്ട് ഉടമ

More
More
Web Desk 8 hours ago
Keralam

അവര്‍ മനുഷ്യരുടെ പ്രണയാലിംഗനങ്ങളെ ഭയപ്പെട്ടുതുടങ്ങിയിരിക്കുന്നു-'കൗ ഹഗ് ഡേ'യെക്കുറിച്ച് അരുണ്‍ കുമാര്‍

More
More