നാടിന്‍റെ സമഗ്ര വികസനത്തിന് അനിവാര്യമായ പദ്ധതിയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം - മുഖ്യമന്ത്രി

കേരളത്തിന്റെ സമഗ്ര വികസനത്തിന് അനിവാര്യമായ ബൃഹത് പശ്ചാത്തലസൗകര്യ വികസന പദ്ധതിയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖമെന്ന് മുഖ്യമന്ത്രി. പദ്ധതിയുടെ ഭാഗമായി തീരശോഷണമുണ്ടായിട്ടുണ്ടോ, ഉണ്ടാകുമോ എന്ന കാര്യം പദ്ധതി ആരംഭിക്കുന്നതിനു മുമ്പുതന്നെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുള്ളതാണ്. അതിന്റെ അടിസ്ഥാനത്തിലാണ് പാരിസ്ഥിതികാനുമതി കേന്ദ്രസര്‍ക്കാര്‍ ലഭ്യമാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

കേരളത്തിന്റെ സമഗ്ര വികസനത്തിന് അനിവാര്യമായ ബൃഹത് പശ്ചാത്തലസൗകര്യ വികസന പദ്ധതിയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. അതിന്റെ പ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് 80 ശതമാനം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. ഈ ഘട്ടത്തില്‍ വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതുതന്നെ സംസ്ഥാനത്തിന്റെ വികസന സ്വപ്നങ്ങൾക്ക് തന്നെ വിഘാതമായി വരുന്നതാണ്.

പദ്ധതിയുടെ ഭാഗമായി തീരശോഷണമുണ്ടായിട്ടുണ്ടോ, ഉണ്ടാകുമോ എന്ന കാര്യം പദ്ധതി ആരംഭിക്കുന്നതിനു മുമ്പുതന്നെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുള്ളതാണ്. അതിന്റെ അടിസ്ഥാനത്തിലാണ് പാരിസ്ഥിതികാനുമതി കേന്ദ്രസര്‍ക്കാര്‍ ലഭ്യമാക്കിയത്. ഇതിനു പുറമെയാണ് പാരിസ്ഥിതികാനുമതിക്കെതിരായ പരാതികള്‍ പരിഗണിച്ചപ്പോള്‍  ദേശീയ ഹരിത ട്രിബ്യൂണല്‍ (എന്‍ജിടി) തുടര്‍പഠനങ്ങള്‍ നടത്തണമെന്ന് നിര്‍ദ്ദേശിച്ചത്. ഇതുപ്രകാരം തുടര്‍പഠനങ്ങള്‍ ആറു മാസത്തിലൊരിക്കല്‍ നടന്നുവരികയാണ്. ഈ പഠനങ്ങളിലൊന്നും തന്നെ പദ്ധതി കാരണം തീരശോഷണം ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടില്ല.

പദ്ധതി ആരംഭിക്കുമ്പോള്‍ നടത്തിയ കാര്യങ്ങളെക്കുറിച്ച് 14.07.2015 ന് ചട്ടം 300 പ്രകാരം നിയമസഭയില്‍ അന്നത്തെ തുറമുഖ വകുപ്പ് മന്ത്രി നടത്തിയ പ്രസ്താവനയുടെ പ്രസക്തഭാഗം ഇവിടെ ഉദ്ധരിക്കുകയാണ്. 'പദ്ധതിയുടെ ബാഹ്യാടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ക്കും പാരിസ്ഥിതിക അനുമതിക്കായുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ഈ സര്‍ക്കാര്‍ ആക്കം കൂട്ടി. 2011 ജൂണ്‍/ജൂലൈ മാസങ്ങളില്‍ പരിസ്ഥിതി പഠനത്തിനുള്ള ToR അംഗീകരിച്ചു.  ഏതാണ്ട് രണ്ട് വര്‍ഷത്തിലേറെ നീണ്ടുനിന്ന ചിട്ടയായ പ്രവര്‍ത്തനത്തിന്റെയും പരിസ്ഥിതി പഠനത്തിന്റെയും പബ്ലിക് ഹിയറിംഗിന്റെയും ഒടുവില്‍ 2014 ജനുവരി 3 ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്ന് പാരിസ്ഥിതിക അനുമതി ലഭിച്ചു''.

പദ്ധതിയുടെ നിര്‍മ്മാണം ആരംഭിക്കുന്നതിനു മുമ്പുതന്നെ നടത്തിയിട്ടുള്ള ശാസ്ത്രീയ പഠനങ്ങളെല്ലാം തുറമുഖം നിര്‍മ്മാണം തീരശോഷണത്തിന് കാരണമാകുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. വിഴിഞ്ഞം തുറമുഖത്തിന്റെ പ്രത്യേക ഭൂപ്രകൃതി കാരണം സാധാരണ തുറമുഖമേഖലകളില്‍ കാണുന്ന തീരശോഷണം പോലും ഇവിടെ ഉണ്ടാവില്ല എന്നാണ് വിദഗ്ധരുടെ അഭിപ്രായം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 17 hours ago
Keralam

വെള്ളമില്ലാത്ത കക്കൂസുകളാണ് മോദിയുടെ ഗ്യാരണ്ടി; പരിഹാസവുമായി ബിനോയ് വിശ്വം

More
More
Web Desk 19 hours ago
Keralam

കോണ്‍ഗ്രസ് മുക്ത ബിജെപിക്കായി പോരാടേണ്ടിവരുമോ എന്നാണ് സംശയം- സി കെ പത്മനാഭന്‍

More
More
Web Desk 21 hours ago
Keralam

സുരേഷ് ഗോപിയെ അനുഗ്രഹിച്ച് കിട്ടുന്ന പത്മഭൂഷൺ വേണ്ടെന്ന് കലാമണ്ഡലം ഗോപിയാശാൻ

More
More
Web Desk 23 hours ago
Keralam

പത്മജയ്ക്കും അനിലിനും എന്നെപ്പോലെ കോണ്‍ഗ്രസിലേക്ക് മടങ്ങി വരേണ്ടിവരും- ചെറിയാന്‍ ഫിലിപ്പ്

More
More
Web Desk 2 days ago
Keralam

മോദി പറഞ്ഞ രണ്ടക്കം രണ്ട് പൂജ്യം; പരിഹാസവുമായി ശശി തരൂര്‍

More
More
Web Desk 2 days ago
Keralam

ജാസി ഗിഫ്റ്റിനെ അപമാനിച്ചിട്ടില്ല; ന്യായീകരണവുമായി പ്രിന്‍സിപ്പാള്‍

More
More