മോദി സർക്കാരിൽ കഷായത്തിനു പോലും ഒരു മുസ്ലീമില്ല - കെ ടി ജലീല്‍

കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ മന്ത്രി കെ ടി ജലീല്‍. രാജ്യം ഭരിക്കുന്ന ബി.ജെ.പി ഒരൊറ്റ മുസ്ലിം പേരുള്ളയാളെയും ഗുജറാത്തിലെ നിയമസഭ തെരഞ്ഞെടുപ്പിൽ അവിടെ മൽസരിപ്പിച്ചില്ല. 25 കൊല്ലമായി ഹജ്ജ്-വഖഫ് വകുപ്പുകൾ കൈകാര്യം ചെയ്യാൻ പോലും ഗുജറാത്തിൽ ഒരു മുസ്ലിം മന്ത്രി ഇല്ലെന്നും കെ ടി ജലീല്‍ ആരോപിച്ചു. ഉത്തർപ്രദേശിലുമില്ല. ബി.ജെ.പി ഭരിക്കുന്ന ഒരിടത്തുമില്ല. 20 കോടി മുസ്ലിങ്ങളുള്ള (15%) ഇന്ത്യയിൽ, മോദി സർക്കാരിൽ കഷായത്തിnu polum  ചേർക്കാൻ പോലും ഒരു മുസ്ലിmilla പ്രതിനിധിയില്ലെന്നും കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം  

ആരെയും മാറ്റി നിർത്തി ഭൂമിയിൽ സ്വർഗ്ഗം പണിയാനാവില്ല.

അഞ്ചു കോടി ജനങ്ങളുള്ള ഗുജറാത്തിൽ മുസ്ലിം ജനസംഖ്യ 9.67%  (അൻപത്തിയെട്ടര ലക്ഷം). രാജ്യം ഭരിക്കുന്ന ബി.ജെ.പി ഒരൊറ്റ മുസ്ലിം പേരുള്ളയാളെയും നിയമസഭ തെരഞ്ഞെടുപ്പിൽ അവിടെ മൽസരിപ്പിച്ചില്ല. 25 കൊല്ലമായി ഹജ്ജ്-വഖഫ് വകുപ്പുകൾ കൈകാര്യം ചെയ്യാൻ പോലും ഗുജറാത്തിൽ ഒരു മുസ്ലിം മന്ത്രി ഇല്ല. ഉത്തർപ്രദേശിലുമില്ല. ബി.ജെ.പി ഭരിക്കുന്ന ഒരിടത്തുമില്ല. 20 കോടി മുസ്ലിങ്ങളുള്ള (15%) ഇന്ത്യയിൽ, മോദി സർക്കാരിൽ കഷായത്തിൽ ചേർക്കാൻ പോലും ഒരു മുസ്ലിം പ്രതിനിധി ഇല്ല. 

ജനാധിപത്യത്തിൻ്റെ സ്പിരിറ്റ് എല്ലാ ജനവിഭാഗങ്ങളെയും ഉൾകൊള്ളലാണ്. എണ്ണത്തിൻ്റെ വ്യത്യാസത്തിൽ മാറ്റി നിർത്തലല്ല. 182 അംഗ ഗുജറാത്ത് നിയമസഭയിൽ ഇത്തവണ ഒരേയൊരു മുസ്ലിം അംഗമാണ് തെരഞ്ഞെടുക്കപ്പെട്ടത്. കോൺഗ്രസ് ടിക്കറ്റിൽ ജയിച്ച ഇമ്രാൻ ഖേദാവാല. അഹമ്മദാബാദിലെ ജമാൽപുർ ഖാദിയ മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം വിജയിച്ചത്. മുസ്ലിം സ്വാധീന മണ്ഡലങ്ങളിൽ ഉവൈസിയും ആംആദ്മിയും മുസ്ലിം സ്ഥാനാർത്ഥികളെ മൽസരിപ്പിച്ചു. കഴിഞ്ഞ സഭയിൽ മൂന്ന് മുസ്ലിം  നാമധാരികളാണ് കോൺഗ്രസ് ടിക്കറ്റിൽ ഗുജറാത്ത് നിയമസഭയിൽ ഉണ്ടായിരുന്നത്. മുസ്ലിം വോട്ടുകൾ ഭിന്നിച്ചപ്പോൾ അത് ഒന്നായി ചുരുങ്ങി.

ന്യൂനപക്ഷങ്ങൾക്ക് നിയമ നിർമ്മാണ സഭകളിൽ പ്രാതിനിധ്യം ഉണ്ടായില്ലെങ്കിൽ ജനാധിപത്യത്തിൻ്റെ അന്തസ്സത്ത ചോർന്നു പോകും. വിയോജിപ്പുകളും എതിർ അഭിപ്രായങ്ങളും രേഖപ്പെടുത്തപ്പെടുമ്പോഴേ ജനായത്ത സംവിധാനം പുഷ്കലമാകൂ. ഇന്ത്യൻ കോൺസ്റ്റിറ്റ്യുവൻ്റ് അസംബ്ലിയിൽ ഭരണഘടന തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന ഡിബേറ്റുകൾ ശ്രദ്ധിച്ചാൽ അത് ബോദ്ധ്യമാകും. നായരും മ്പൂതിരിയും ഈഴവനും മുസ്ലിമും കൃസ്ത്യാനിയും ദളിതനും ബൗദ്ധനും ജൈനനും മതമുള്ളവനും ഇല്ലാത്തവനും ഒരുമിച്ചിരുന്ന് ചർച്ച ചെയ്യുമ്പോഴാണ് യഥാർത്ഥ പ്രശ്ന പരിഹാരം സാദ്ധ്യമാവുക. ആരെയും മാറ്റി നിർത്തി ഭൂമിയിൽ സ്വർഗ്ഗം പണിയാമെന്ന വ്യാമോഹം ആർക്കും വേണ്ട.

Contact the author

Web Desk

Recent Posts

Web Desk 3 weeks ago
Social Post

ഇസ്രായേല്‍ നടത്തുന്ന കൂട്ടക്കൊലകള്‍ക്കു പിന്നില്‍ അമേരിക്ക- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Web Desk 3 weeks ago
Social Post

അനില്‍ ബാലചന്ദ്രനെപ്പോലെ 'മോട്ടിവിഷം' വിളമ്പുന്നവരെ പ്രോത്സാഹിപ്പിക്കുന്ന കേരളത്തിന്റെ ഭാവിയില്‍ ആശങ്കയുണ്ട്- വി ടി ബല്‍റാം

More
More
Web Desk 1 month ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 1 month ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 1 month ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 1 month ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More